ഇടുക്കി: ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പഴയരിക്കണ്ടം സ്വദേശികളായ ഒമ്പത് വയസുകാരനും നാലര വയസുകാരിക്കുമാണ് ചൊവ്വാഴ്ച്ച പകല്‍ രോഗം സ്ഥിരീകരിച്ചത്. ഒമ്പതു വയസുകാരന് 12ന് അസുഖം ബാധിച്ചു. 13ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. നാലര വയസുകാരിക്ക് 13ന് ആണ് അസുഖം ബാധിച്ചത്.
പിറ്റേന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായി. ഇരുവര്‍ക്കും ഷിഗല്ല ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സ്റ്റൂള്‍ കള്‍ച്ചറിലൂടെ രോഗം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ജില്ലാ ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു.
രണ്ടുപേരുടെയും ആരോഗ്യനില മെച്ചപ്പെട്ട് വരികയാണെന്നും അധികൃതര്‍ പറഞ്ഞു. ഇരുവരും പഴയരിക്കണ്ടം ഗവ. എച്ച്എസ്എസ് വിദ്യാര്‍ഥികളാണ്. സ്‍കൂളിലെ വെള്ളം സാമ്പിള്‍ പരിശോധനയ്‍ക്ക് എടുത്തതായും വെള്ളം ക്ലോറിനേറ്റ് ചെയ്‍തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.





