Timely news thodupuzha

പിണറായി വിജയനെതിരെ പത്തനംതിട്ടയിലെ സി.പി.എം പ്രതിനിധി സമ്മേളനത്തിൽ രൂക്ഷ വിമർശനം

പത്തനംതിട്ട: മുൻ മുഖ‍്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരേ രൂക്ഷ വിമർശനം. പത്തനംതിട്ട സിപിഎം ജില്ലാ സമ്മേളനത്തിൻറെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലായിരുന്നു വിമർശനം. പിണറായി വിജ‍യൻറെ വീട്ടിൽ പോയി ചോദിക്ക് എന്ന പരാമർശം ശരിയായ ശൈലിയല്ലെന്നും ഇത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയതായും വിമർശനം ഉയർന്നു. പിണറായി വിജയൻറെ വിവാദ പരാമർശങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും വിമർശനമുണ്ടായി. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ മുതിർന്ന നേതാക്കളായ എം.എ. ബേബിയും പി രാജീവും രംഗത്തെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *