Timely news thodupuzha

വീണ വിജയൻ ഇഡിക്ക് മുന്നിൽ ഹാജരായി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണ വിജയൻ മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നിൽ ചോദ‍്യം ചെയ്യലിന് ഹാജരായി. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പം രാവിലെയോടെയാണ് വീണ കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരായത്. നേരത്തെ വെള്ളിയാഴ്ച വീണയോട് ഹാജരാകാൻ ആവശ‍്യപ്പെട്ടിട്ടുണ്ടായിരുന്നുവെങ്കിലും ആരോഗ‍്യ പ്രശ്നം മൂലം ഹാജരായിരുന്നില്ല. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് അടക്കമുള്ള കാര‍്യങ്ങൾ വീണയോട് ഇഡി ചോദിച്ചറിയും.

Leave a Comment

Your email address will not be published. Required fields are marked *