Timely news thodupuzha

വായനാ ദിന ക്വിസ് മത്സരം നടത്തി

വണ്ണപ്പുറം: വായനാ ദിനത്തോടനുബന്ധിച്ച്(ജൂൺ 19) വണ്ണപ്പുറം ആശ്രയ ചാരിറ്റിയുടെ നേതൃത്വത്തിൽ വായനാ ദിന ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ആശ്രയ ചാരിറ്റി ചെയർമാനും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറുമായ അഡ്വ. ആൽബർട്ട് ജോസ് ഉദ്ഘാടനം ചെയ്തു. പ്ലാന്റേഷൻ കവല എസ്.എൻ.ഡി.പി ഓഡിറ്റോയിത്തിൽ നടന്ന ചടങ്ങിൽ വണ്ണപ്പുറം കവിത റീഡിങ്ങ് ക്ലബ് സെക്രട്ടറി ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. ബാപ്പുജി ലൈബ്രററി പ്രസിഡന്റ് സെബാസ്റ്റ്യൻ കൊച്ചടിവാരം, ദാസ് മാളവിക ബിജു കൊട്ടുപ്പിള്ളി ലാലു സുകുമാരൻ ജോജോ കുന്നപ്പിള്ളി ഷേണായി ചിറ്റാനിപ്പാറയിൽ ഓമന ദാസ് തുടങ്ങിയവർ പ്രസംഗിച്ചു. ക്വിസ് മത സര വിജയികൾക്ക് സമ്മാനവും മധുരവിതരണവും നടത്തി.

Leave a Comment

Your email address will not be published. Required fields are marked *