Timely news thodupuzha

ലണ്ടനിലേക്ക് യാത്ര തിരിച്ച എം.കെ സ്റ്റാലിനൊപ്പം പാർട്ടി പ്രവർത്തകർ എത്തിയതിനാൽ വിമാനത്താവളത്തിൽ ഗതാഗത കുരുക്ക്

ചെന്നൈ: ഡിഎംകെ അധ‍്യക്ഷനും തമിഴ്നാട് മുൻ മുഖ‍്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ ലണ്ടനിലേക്ക് യാത്ര തിരിച്ചു. ഉദയനിധിയുടെ മകനും തൻറെ ചെറുമകനുമായ ഇൻപനിധിയുടെ ബിരുദധാന ചടങ്ങിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ ഭാര‍്യ ദുർഗയ്ക്കും ഉദയനിധിക്കൊപ്പവും ലണ്ടനിലേക്ക് യാത്ര തിരിച്ചത്. മുൻ മന്ത്രിമാരായ ടി.എം അൻബരസൻ, പി.കെ ശേഖർ ബാബു, എം.എ സുബ്രഹ്മണ‍്യൻ എന്നിവർ വിമാനത്താവളത്തിലെത്തി ചേരുകയും യാത്രയയപ്പ് നൽകുകയും ചെയ്തു. നിരവധി പാർട്ടി പ്രവർത്തകർ വിമാനത്താവളത്തിൽ എത്തിയതിനാൽ ഗതാഗത കുരുക്കിന് വഴിയൊരുക്കി.

Leave a Comment

Your email address will not be published. Required fields are marked *