Timely news thodupuzha

പാർലമെൻറ് മാർച്ച് വരെ ഏത് വിധേനയും ജീവനോടെയിരിക്കുമെന്ന് സോനം വാങ്ങ്ചുക്ക്

ന്യൂഡൽഹി: സോനം വാങ്ങ്ചുക്കിൻറെ അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യം മോശമാണെന്നും എന്നിരുന്നാലും സമരം തുടരുമെന്നും വാങ്ങ്ചുക്ക് പറഞ്ഞു. ജൂലൈ 20 ന് ആസൂത്രണം ചെയ്തിരിക്കുന്ന പാർലമെൻറ് മാർച്ചിൽ പങ്കെടുക്കാൻ ഏത് വിധേനയും താൻ ജീവനോടെയിരിക്കുമെന്നും വിജയിച്ചില്ലെങ്കിൽ പ്രേതമായി തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സോനം വാങ്ങ്ചുക്കിനെ കാണാൻ കോൺഗ്രസ് വക്താവ് പവൻ ഖേര സമരപ്പന്തലിലെത്തി. വാങ്ങ്ചുക്കിൻറെ ആരോഗ്യനില വളരെ മോശമാണെന്നാണ് ഡോക്റ്റർമാർ അറിയിക്കുന്നത്. ജൂൺ 28 മുതൽ സമരം ആരംഭിച്ച അദ്ദേഹത്തിൻറെ ശരീരഭാരം ഒമ്പത് കിലോ കുറഞ്ഞു. വാങ്ങ്ചുക്കിൻറെ ആരോഗ്യം വളരെ മോശമായ സാഹചര്യത്തിലേക്കാണ് മാറുന്നതെന്നും കിറ്റോൺ അളവും യൂറിക് ആസിഡിനെ അളവും വർധിച്ചത് പേശികൾ നശിച്ചുകൊണ്ടിരിക്കുന്നു എന്നതിൻറെ സൂചനയാണെന്നും ഡോക്റ്റർ‌ സതീഷ് ലാംബെ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *