ഇടുക്കി: ശബരിമല മണ്ഡലകാലം കൂടാതെ,വിദേശികളും സ്വദേശികളുമായിട്ടുള്ള വിനോദസഞ്ചാരികൾ ഒരു ദിവസം തന്നെ ആയിരക്കണക്കിന് ആളുകൾ എത്തുന്ന പ്രധാന വഴി ആണ്. ഇതോടൊപ്പം തന്നെ വണ്ടിപ്പെരിയാറിന്റെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന നൂറുകണക്കിന് കുട്ടികളും കടന്നുപോകുന്ന പ്രധാന വഴിയാണ്. വണ്ടിപ്പെരിയാർ സത്രം റോഡ് ഒട്ടനവധി പോരാട്ടങ്ങൾക്ക് ഒടുവിലാണ് 14 കിലോമീറ്റർ നിർമ്മാണം നടക്കുന്നത് തുടർന്ന് വിനോദസഞ്ചാരകേന്ദ്രം എന്ന നിലയിൽ വലിയ സ്വാധീനമുള്ള പ്രദേശമാണ്,മൗണ്ട് സത്രം അരണക്കൽ തുടങ്ങിയ പ്രദേശങ്ങൾ. കഴിഞ്ഞ ജില്ലാ പഞ്ചായത്തിന്റെ സമയത്ത് റോഡ് മെയിന്റനൻസിന് വേണ്ടി തുക അനുവദിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ പൊട്ടിപ്പൊളിഞ്ഞ റോഡ് ഒന്നു കൂടി പൊളിച്ചിട്ടതല്ലാതെ മറ്റ് പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നില്ല ഇപ്പോൾ അതും ഒരു വർഷം പിന്നിടുകയാണ് നിരവധിയായ വാഹന അപകടങ്ങളാണ് ഈ മേഖലയിൽ നിത്യമായി നടക്കുന്നത് സ്കൂൾ കുട്ടികൾ അടക്കം അപകടത്തിൽ പെടുന്നുമുണ്ട് ഇതുകൊണ്ടുതന്നെയാണ് പ്രത്യക്ഷ സമരപരിപാടികൾ നടത്തുന്നതിന് വിജയപുരം രൂപതയിലെ യുവജന സംഘടനയായ കെസിവൈഎം തീരുമാനിച്ചത് സൂചന സമരം എന്ന രീതിയിൽ സൺഡേ ക്ലാസ് കഴിഞ്ഞ മുഴുവൻ കുട്ടികളും വിശ്വാസികളും ദേവാലയത്തിൽ നിന്നും അരണക്കല്ലിലേക്ക് റോഡ് നന്നാക്കണമെന്ന് മുദ്രാവാക്യം ഉയർത്തി പ്രകടനം നടത്തി.
ജനപ്രതിനിധികൾ അടക്കം കടന്നുപോകുന്ന ഈ വഴിക്ക് ശാപമോക്ഷം ഉണ്ടാകണമെന്ന് ആവശ്യമാണ് ഇവർ മുൻപോട്ട് വയ്ക്കുന്നത് എന്ന് കെസിവൈഎം ഭാരവാഹി ദിവ്യ ആന്റണി. ഇടവക വികാരി ഫാദർ ഷിന്റോ തോമസ് എന്നിവർ പറഞ്ഞു…
ഏറ്റവും അടിയന്തരമായി തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് സ്കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും കൂടാതെ വരുന്ന മണ്ഡലകാലത്തിൽ ഇവിടെയെത്തുന്ന അയ്യപ്പഭക്തർക്കും സുഗമമായി യാത്ര നടത്താനുള്ള സൗകര്യം റോഡ് നന്നാക്കിക്കൊണ്ട് ഏർപ്പെടുത്തണം എന്നുള്ളതാണ് ഇവരുടെ ആവശ്യം.






