Timely news thodupuzha

സി.ജെ.പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മമതാ ബാനർജി

കൊൽക്കത്ത: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. ആവശ്യമെങ്കിൽ ഡൽഹിയിൽ എത്തി സമരത്തിൽ പങ്കെടുക്കുമെന്ന് മമമത പറഞ്ഞു. കൊൽക്കത്തയിൽ തൃണമൂൺ കോൺഗ്രസിൻറെ പരിപാടിയിൽ പങ്കെടുക്കവേയാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിക്കെതിരെ ഇന്ത്യ സഖ്യത്തിൻറെ കുടക്കീഴിൽ അണിനിരക്കേണ്ട സമയം എത്തിക്കഴിഞ്ഞു. രാജ്യത്തെ എല്ലാ പാർട്ടികളോളും രാജ്യത്തോടും തന്നെ താൻ ഇക്കാര്യം അഭ്യർഥിക്കുന്നു. ഏകാധിപത്യത്തിൻറെ എല്ലാ പരിധിയും ബിജെപി സർക്കാർ ലംഘിച്ചുകഴിഞ്ഞു. ഹിറ്റ്‌ലറിനെയും സ്റ്റാലിനെയും മറികടന്നു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്ന പോരാട്ടമെന്നും മമത പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *