Timely news thodupuzha

കള്ള് കുടിക്കാനാണ് ആളുകൾ സമരത്തിന് വരുന്നത്: മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ‍്യാർത്ഥിനി

ന‍്യൂഡൽഹി: സംവിധായകനും ബിജെപി നേതാവുമായി മേജർ രവിക്ക് പ്ലസ് ടു വിദ‍്യാർത്ഥിനി വക്കീൽ നോട്ടീസ് അയച്ചു. രാജ‍്യതലസ്ഥാനത്ത് വിദ‍്യാർത്ഥികൾ നടത്തുന്ന സമരത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചതിനാണ് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ‍്യാർത്ഥിനിയും മലയാളിയുമായ മാളവികയാണ് വക്കീൽ നോട്ടീസ് അയച്ചത്. കള്ള് കുടിക്കാനും സൗജന‍്യ ഭക്ഷണത്തിനും വേണ്ടിയാണ് ആളുകൾ സമരത്തിന് വരുന്നതെന്ന് മേജർ രവി പറഞ്ഞിരുന്നു. ആ വീഡിയോ പിൻവലിക്കണമെന്നാണ് മാളവികയുടെ ആവശ‍്യം. മേജർ രവി പറയുന്ന കാര‍്യങ്ങൾ കള്ളമാണെന്നും നുണ പ്രചരിപ്പിക്കാൻ നോക്കുന്നത് വളരെ മോശമായ കാര‍്യമാണെന്നും മാളവിക പറയുന്നു. സമരം ഒരു തെറ്റായ കാര‍്യത്തിനു വേണ്ടിയല്ലെന്നും ജാതിയോ പൊളിറ്റിക്സോ ഒന്നും സ്പ്രെഡ് ചെയ്യാനല്ല പ്രൊട്ടസ്റ്റ് നടത്തുന്നതെമന്നും കുട്ടികൾക്കുണ്ടായ അനീതിക്ക് എതിരേയാണെന്നും മാളവിക വ‍്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *