Timely news thodupuzha

മാസപ്പടി കേസ്: പിണറായി വിജയനെ പ്രതിയാക്കി അന്വേഷണം വേണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ

മുവാറ്റുപുഴ: ഏറെക്കാലമായി പൊതുസമൂഹം വലിയതോതിൽ ചർച്ച ചെയ്ത മാസപ്പടി വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം സമഗ്ര അന്വേഷണം നടത്തണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടു. മൂവാറ്റുപുഴയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടു മാത്രമാണ് കരിമണൽ കമ്പനിയിൽനിന്ന് പണം ലഭിച്ചതെന്നും പിണറായി വിജയനുമായുള്ള ബന്ധത്തിന്റെ പുറത്താണ് കമ്പനിയുടമ കർത്ത പണം നൽകിയതെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. കർത്ത തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയം മുൻപ് ഉന്നയിച്ചപ്പോൾ തന്നെ മോശക്കാരനാക്കാനാണ് ശ്രമം നടന്നത്. എന്നാൽ സത്യം തെളിയിക്കാനുള്ള പോരാട്ടമാണ് താൻ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ സി.പി.എമ്മിന് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം. വിഷയത്തിലെ യഥാർത്ഥ അഴിമതി പുറത്തുവരണമെങ്കിൽ വിജിലൻസ് അല്ലെങ്കിൽ സി.ബി.ഐ അന്വേഷണം അത്യന്താപേക്ഷിതമാണ്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിസ്ഥാനത്ത് വരുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *