കൊച്ചി: ക്ലാസിക്, കണ്ടംപററി, മിനിമൽ, ഹെവി ഇങ്ങനെ ഓരോ കാലത്തും വധുവിൻറെ ആഭരണ ട്രെൻഡുകൾ മാറുന്നത് നിമിഷനേരംകൊണ്ടാണ്. വിവാഹവസ്ത്രം, സംസ്കാരം അതിനേക്കാളൊക്കെ വധുവിൻറെ സ്വപ്നത്തിലെ ആഭരണ ഡിസൈനുകളും കൂടി ചേരുമ്പോൾ അല്പം കൺഫ്യൂഷനിലാകും. ജ്വല്ലറി ബിനിസനസ് രംഗത്ത് 40 വർഷംകൊണ്ട് സംതൃപ്തമായ ഉപഭോക്താക്കളെ വളർത്തിയെടുത്ത ഇടിമണ്ണിക്കൽ ജ്വല്ലറിയുടെ ഭാഗമായ അമേറ സിഗ്നേച്ചർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന ബ്രൈഡൽ ഡെസ്റ്റിനേഷനിലേക്കെത്തിയാൽ ഈ ആശങ്കയുടെയൊന്നും ആവശ്യമില്ല. ഓരോ കാലത്തിനും ഓരോ വധുവിനും ആവശ്യമായതൊക്കെയും ഇവിടെയുണ്ട്. കോട്ടയം ശാസ്ത്രി റോഡിലെ അമേറയുടെ സാന്നിധ്യം ഇനി എറണാകുളത്തിനും സ്വന്തമാകുകയാണ്. 26ന് വൈകുന്നേരം 4.30ന് വി സ്റ്റാർ ക്രിയേഷൻസ് സ്ഥാപക ഷീല കൊച്ചൗസേപ്പും ഫാഷൻ ഡിസൈനറും അഭിനേതാവുമായ പൂർണിമ ഇന്ദ്രജിത്തും എംജി റോഡിലെ ഷോറൂം ഉദ്ഘാടനം ചെയ്യും. മാറിമാറി വരുന്ന ട്രെൻഡുകളെക്കുറിച്ചും അമേറ എന്തുകൊണ്ട് ഏതൊരു വധുവിൻറെയും ആദ്യ തെരഞ്ഞെടുപ്പാകുന്നുവെന്നും സിഇഒ അമ്പിളി സണ്ണി പറയുന്നു.
ഭർത്താവ് സണ്ണി തോമസ് ഇടിമണ്ണിക്കൽ ജ്വല്ലറി ബിസിനസ് മേഖലയിലായിരുന്നതിനാൽ സ്വർണവ്യാപാര മേഖലയുമായുള്ള ബന്ധം വളരാൻ ഇടയാക്കി. അദ്ദേഹത്തോടൊപ്പം ജ്വല്ലറി എക്സിബിഷനുകളിലും മറ്റും പങ്കെടുത്തു തുടങ്ങിയപ്പോൾ ആഭരണങ്ങളെക്കുറിച്ചും സ്വർണവ്യാപാര മേഖലയെക്കുറിച്ചും കൂടുതൽ അടുത്തറിയാനും അതൊരു പാഷനായി വളരാനും ഇടയാക്കി. പരമ്പരാഗത രീതികളിൽനിന്നു വ്യത്യസ്തമായി ഈ തലമുറയുടെ ട്രെൻഡ് മനസിലാക്കി പുതിയ സ്റ്റൈലും ഡിസൈനും നൽകാൻ കഴിയുമെന്ന ആത്മവിശ്വാസം കൂടിയായപ്പോൾ ഈ രംഗത്തേക്കെത്തി. അതു സ്വന്തമായി അമേറ സിഗ്നേച്ചർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് (Amaera Signature Gold & Diamond) എന്ന ബ്രാൻഡായി വളർന്നു.
ഓരോ ആഭരണവും തനതായ വ്യക്തിത്വത്തോടെ അവതരിപ്പിക്കുന്നു എന്നതാണ് അമേറയുടെ ഏറ്റവും വലിയ പ്രത്യേകത. അഹമ്മദാബാദ്, ജയ്പുർ, കോൽക്കത്ത തുടങ്ങി വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രഗത്ഭരായ കരകൗശല വിദഗ്ധരുടെ കരവിരുതാണ് അമേറയുടെ ഓരോ ഡിസൈനിലും പ്രതിഫലിക്കുന്നത്. ഒരൊറ്റ ഇടത്ത് വൈവിധ്യമായ ഡിസൈനർ റോയൽ ആൻറിക്, ഡയമണ്ട്, പോൾക്കി ബ്രൈഡൽ കളക്ഷൻ ലഭ്യമാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ബ്രൈഡൽ ജ്വല്ലറി ബൂട്ടീക്കാണെന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. അമേറയിലെത്തുന്ന ഒരോരുത്തരുടെയും താത്പര്യങ്ങളും ഇഷ്ടങ്ങളും ഞങ്ങൾ പ്രത്യേകം വിലമതിക്കുന്നുണ്ട്.
തീർച്ചയായും. ഓരോ വധുവും വ്യത്യസ്തയാണ്. അവരുടെ വ്യക്തിത്വത്തിനും വിവാഹത്തിൻറെ തീമിനും വസ്ത്രധാരണത്തിനും ഇഷ്ടങ്ങൾക്കും അനുസരിച്ച് തെരഞ്ഞെടുക്കാൻ കഴിയുന്ന വിപുലമായ ബ്രൈഡൽ കളക്ഷനാണ് അമേറ ഒരുക്കിയിരിക്കുന്നത്. ക്ലാസിക് മുതൽ കണ്ടംപററി വരെയും മിനിമൽ മുതൽ ഗ്രാൻഡ് ബ്രൈഡൽ ലുക്കുകൾ വരെയും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഓരോ വധുവിനും അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനത്തെ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും അടയാളപ്പെടുത്താൻ അവരോടൊപ്പമുണ്ടാകുക എന്നതാണ് ഞങ്ങളുടെ സന്തോഷം. ഓരോ വിവാഹവസ്ത്രത്തിനും അനുയോജ്യമായ എന്നാൽ യൂണിക് ആയിട്ടുള്ള ആഭരണങ്ങളാണ് ഞങ്ങൾ ഒരുക്കിയിട്ടുള്ളത്.
അമേറ ഒരു ബ്രൈഡൽ ഡെസ്റ്റിനേഷനാണ്. ഓരോ വധുവിൻറെയും സ്വപ്നം, വ്യക്തിത്വം, സംസ്കാരം എന്നിവയൊക്കെ മനസിലാക്കിയാണ് ഓരോ ആഭരണവും ഡിസൈൻ ചെയ്യുന്നത്. അതുകൊണ്ട് ഏതു ശൈലിയിലുള്ള വിവാഹം സ്വപ്നം കാണുന്ന വധുവിനും അവരുടെ മനസിനിണങ്ങിയ ആഭരണങ്ങൾ ഞങ്ങളുടെ വിശാലമായ ആഭരണശേഖരത്തിൽ ഉണ്ടാകും. കേരളത്തിനകത്തും പുറത്തുമുള്ള മാറിമാറി വരുന്ന വിവിധ വിവാഹരീതികൾക്കും അഭിരുചികൾക്കും അനുയോജ്യമായ ബ്രൈഡൽ ആഭരണങ്ങളാണ് അമേറ ഒരുക്കിയിരിക്കുന്നത്.
ബ്രൈഡൽ ആഭരണങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പലപ്പോഴും അവസാന നിമിഷ തീരുമാനങ്ങളുണ്ടാകും. ഓർഡർ അടിസ്ഥാനത്തിൽ നിർമിക്കുമ്പോൾ ചിലപ്പോൾ ചെറിയ മാറ്റങ്ങളോ തിരുത്തലുകളോ നിർമാണത്തിനിടയിൽ ആവശ്യമായി വരാം. എന്നാൽ അമേറയിൽ വിപുലമായ റെഡി സ്റ്റോക്കുള്ളതിനാൽ വധുവിന് ആഭരണങ്ങൾ ധരിച്ച് നേരിട്ടുകണ്ട്, ഏറ്റവും അനുയോജ്യമായത് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുക്കാം. അത് ഞങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്.
പരമ്പരാഗത ആഭരണങ്ങളുടെ ആത്മാവ് നിലനിർത്തി അതിനെ ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യമായ കണ്ടംപററി ഡിസൈനുകളാക്കി മാറ്റുകയാണ് ഡിസൈനിംഗ് രീതി. വർഷങ്ങൾ കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത പോൾകി ഡയമണ്ട്സിൽ ടൈംലെസ് കളക്ഷൻസ് ഒരുക്കുന്നതിനാണ് ഞങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. ട്രെൻഡുകൾ മാറിയാലും ക്ലാസിക് എലഗൻസ് ഒരിക്കലും പഴകില്ല എന്ന വിശ്വാസമാണ് ഞങ്ങൾക്കുള്ളത്. ഇന്ത്യൻ പാരമ്പര്യത്തിനൊപ്പം യൂറോപ്യൻ, വെസ്റ്റേൺ, മുഗൾ ശൈലികളിൽനിന്നുമെല്ലാം പ്രചോദനമുൾക്കൊണ്ടുള്ള ഡിസൈനുകളാണ് ഒരുക്കുന്നത്. അതുകൊണ്ടുതന്നെ അമേറയിലെ ആഭരണങ്ങൾ പാരമ്പര്യവും ആധുനികതയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നു.
ഓരോ വധുവും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിൽ അവരുടെ വ്യക്തിത്വം പൂർണതയിൽ പ്രകാശിപ്പിക്കുക എന്ന ആശയമാണ് അമേറയുടെ അടിത്തറ. അതുകൊണ്ട് അമേറ എന്ന പേര് ഞങ്ങൾക്ക് വെറും ഒരു ബ്രാൻഡ് മാത്രമല്ല. സൗന്ദര്യവും ആത്മവിശ്വാസവും ശാശ്വതമായ എലഗൻസും ഒരുമിക്കുന്ന ഒരു അനുഭവമാണ്. കേരളത്തിലെ ഏറ്റവും വിശ്വസനീയമായ ബ്രൈഡൽ ജ്വല്ലറി ഡെസ്റ്റിനേഷനായി അമേറയെ വളർത്തുക എന്നതാണ് ഞങ്ങളുടെ സ്വപ്നം. ആഭരണം വിൽക്കുക മാത്രമല്ല, ഓരോ വധുവിനും ജീവിതകാലം മുഴുവൻ ഓർമിക്കാവുന്ന അനുഭവം സമ്മാനിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ബിസിനസിൻറെ സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങൾ ഭർത്താവാണ് പ്രധാനമായും നോക്കുന്നത്. എൻറെ ശ്രദ്ധ മുഴുവൻ ഓരോ വധുവിനെയും സന്തോഷത്തോടെ യാത്രയാക്കുന്നതിലാണ്. ഒരു വധു കണ്ണാടിയിൽ നോക്കി സന്തോഷത്തോടെയും സംതൃപ്തിയോടെയും പുഞ്ചിരിക്കുന്നതിലാണ് ഞങ്ങളുടെ വിജയം.






