രാജാക്കാട്: സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും കൊച്ചുമുല്ലക്കാനം ഒന്നാം വാർഡിന്റെയും നേതൃത്വത്തിൽ വനിതകൾക്കായുള്ള യോഗ ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.സ്ഥിരമായ യോഗാഭ്യാസത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുന്നതിനും ജീവിതശൈലി രോഗങ്ങൾ തടയുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും യോഗ ക്ലബ്ബ് സഹായകരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ പറഞ്ഞു.വാർഡ് മെമ്പർ ബാബു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. രാജാക്കാട് സി.എച്ച്.സി ജൂനിയർ ഹെൽത്ത് നഴ്സ് വി.എസ് ഗോപിക സ്വാഗതം ആശംസിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ബൈജു,രാജാക്കാട് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. പ്രിയങ്ക,ഹെൽത്ത് ഇൻസ്പെക്ടർ ടി.നിഷാമോൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് രാജാക്കാട് ആയുർവേദ ആശുപത്രിയിലെ ഡോ. പ്രിയങ്കയുടെ നേതൃത്വത്തിൽ വനിതകൾക്കായി യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
വനിതകൾക്കായുള്ള യോഗ ക്ലബ്ബിന് തുടക്കമായി






