Timely news thodupuzha

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ബിഹാറിൽ നടന്ന പ്രതിഷേധത്തിൽ സംഘർഷം; തേജ് പ്രതാപ് യാദവിനെ കസ്റ്റഡിയിലെടുത്തു

പട്ന: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി ബിഹാറിൽ നടന്ന പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചു. പൊലീസ് നടത്തിയ ലാത്തിചാർജിൽ നിരവധി പേർക്ക് പരുക്കേറ്റു. മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിൻറെ മകനും ജനശക്തി ജനതാ ദൾ നേതാവുമായ തേജ് പ്രതാപ് യാദവിനെ പൊലീസ് കസ്റ്റഡിയിൽ‌ എടുത്തു. ശനിയാഴ്ച നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് മാറിയത്. സമസ്തിപുർ-പട്ന റോഡ് ഉപരോധിച്ച പ്രതിഷേധക്കാർ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. പട്ന, സിവാൻ, ജെഹനാബാദ്, ഷെയ്ക്പുര, റോഹ്‌ത്താസ് തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. പ്രശ്നബാധിത മേഖലകളിൽ വൻതോതിൽ പൊലീസിനെ വിന്യസിച്ചു.

Leave a Comment

Your email address will not be published. Required fields are marked *