Timely news thodupuzha

ഇടുക്കിയിൽ വെറ്റിനറി പോളി ക്ലിനിക്ക് ആരംഭിക്കണം; ഇടുക്കി എം.എൽ.എ റോയി കെ പൗലോസിന് നിവേദനം നൽകി

ചെറുതോണി: ഇടുക്കി താലൂക്ക് കേന്ദ്രീകരിച്ച് വെറ്റിനറി പോളിക്ലിനിക്ക് ആവശ്യപ്പെട്ട് ഇടുക്കി എം എൽ എ റോയി കെ പൗലോസിന് നിവേദനം നൽകി. ഇപ്പോൾ വളർത്ത് മ്യഗങ്ങൾക്ക് ഗുരുതരമായ അവകടം ഉണ്ടായാൽ ചികിൽസ തേടി ദൂരസ്ഥലങ്ങളിൽ പോകേണ്ടതുണ്ട്. ഇത് സാധാരണക്കാരായ മ്യഗസ്നേഹികൾക്ക് കഴിയുന്നതല്ല. ഇപ്പോൾ ഈ പ്രദേശങ്ങളിലുള്ള ഡിസ്പെൻസറികളിൽ ലാബ് ഉൾപ്പെടെ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പല വളർത്തു മ്യഗങ്ങൾക്കും ജീവഹാനി സംഭവിക്കുന്നു. ഇത് പരിഗണിച്ച് സർക്കാരിൽ നിന്നും അടിയന്തിരമായി ഇടുക്കി കേന്ദ്രീകരിച്ച് പോളി ക്ലിനിക്ക് അനുവദിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു നിള, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.പി സലിം, ഡി.കെ.റ്റി.എഫ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് അനിൽ ആനയ്ക്കനാട്ട് എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.

Leave a Comment

Your email address will not be published. Required fields are marked *