തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന മൂന്ന് പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ട് സംഘടനകളാക്കി ചുരുക്കി. പുതിയ ഉത്തരവ് പ്രകാരം സിവില്‍ പൊലീസ് ഓഫീസർ മുതല്‍ ഗ്രേഡ് എസ് ഐ വരെയുള്ളവരെ പൊലീസ് അസോസിയേഷനില്‍ ഉള്‍പ്പെടുത്തി.

എസ് ഐ മുതല്‍ നോണ്‍ ഐ പി എസ്, എസ് പിമാർവരെ ഉള്‍പ്പെടുന്ന കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ എന്ന സംഘടനയാകും. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനെന്ന സംഘടന ഇതോടെ ഇല്ലാതായി. സെപ്‌റ്റംബർ 30 ന് ഉള്ളില്‍ പുതിയ സംഘടകളില്‍ തെരെഞ്ഞെടുപ്പ് നടത്തണമെന്ന് ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. നിലവില്‍ ഇടത് അനുഭാവികളായ ഉദ്യോഗസ്ഥരാണ് സംഘടനയുടെ തലപ്പത്തുള്ളത്.
പുതിയ തെരഞ്ഞെടുപ്പോടെ സംഘടകളുടെ നിയന്ത്രണം പിടിക്കാനാണ് കോണ്‍ഗ്രസ് അനുകൂല പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കം. സംസ്ഥാനത്തെ പൊലീസ് സംഘടനയില്‍ നടക്കുന്ന വലിയ അഴിച്ചുപണിയാണ് ഇത്.






