Timely news thodupuzha

ഇടുക്കി തടിയമ്പാട് ടൗണിലെ ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപനശാല മാറ്റരുത്; എം.എൽ.എയ്ക്ക് നിവേദനം നൽകി കോൺഗ്രസ്

ഇടുക്കി: വാഴത്തോപ്പ് തടിയമ്പാട് ടൗണിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപനശാല മാറ്റി സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി ഇടുക്കി എം.എൽ.എ റോയി കെ പൗലോസിന് നിവേദനം നൽകി.

സ്ഥാപനം ഇവിടെ നിന്നും നീക്കം ചെയ്യുന്നതിനുള്ല ചർച്ച ഉയരുന്നതിനിടെയാണ് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി രംഗത്ത് എത്തിയിര്കുകന്നത്. ഈ സ്ഥാപനം ഇവിടെ നിന്നും മാറ്റപ്പെട്ടാൽ തടിയമ്പാട്ട് ടൗണിലെ കയറ്റിറക്ക് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുമെന്നും വ്യാപാര രംഗത്ത് ഗുരുതര പ്രതിസന്ധിയുണ്ടാവുമെന്നും നേതാക്കൾ നിവേദനത്തിലൂടെ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡൻ്റ് സി.പി.സലിം, കെ.പി.സി.സി.അംഗം എം.കെ പുരുഷോത്തമൻ, ഡി.കെ.റ്റി.എഫ് ജില്ലാ പ്രസിഡൻ്റ് അനിൽ ആനയ്ക്കനാട്ട് ,ഗാന്ധി ദർശൻ സമിതി ജില്ലാ ചെയർമാൻ പി.ഡി.ജോസഫ് ,വിനോദ് ജോസഫ് ,ജോബി തയ്യിൽ ,റിൻസി സിബി, റോയി വടക്കേമുറി ,അനീഷ് പൈലി, റോയി ചേറ്റാനി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *