ഇടുക്കി: എ.റ്റി.എ.ഡി.എസിന്റെ നേത്യത്വത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത്, രാഷ്ട്രീയ, സാമൂഹ്യ-സാംസ്‌കാരിക പ്രസ്ഥാനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, കുടുംബശ്രി സ്വയം സഹായ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായി-ബഹുജന-ട്രേഡ് യൂണിയൻ-സർവ്വീസ് സംഘടനകൾ, വിവിധ ക്ലബ്ബുകൾ, കെ.എസ്.എസ്.പി.എ, കെ.എസ്.എസ്.പി.യു, എക്‌സ് സർവ്വീസ് ലീഗ് എന്നിവ സംയുക്തമായി ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഇതിൻ്റെ ഭാഗമായി ഓഗസ്റ്റ് 15 ന് അടിമാലിയിൽ സ്വാതന്ത്ര്യ ദിന മഹാ റാലി നടത്തും. രാവിലെ 10ന് അടിമാലി ഗവ. ഹൈസ്കൂൾ മൈതാനിയിൽ നിന്നും ആരംഭിക്കും. രാവിലെ ഒമ്പതിന് എ.റ്റി.എ.ഡി.എസ് പ്രസിഡൻ്റ് പി.വി സ്കറിയ പതാക ഉയർത്തും. അടിമാലി പോലീസ് സബ് ഇൻസ്പെക്ടർ പി.എം റഷീദ് റാലിയുടെ ഫാഗ് ഓഫ് നിർവ്വഹിച്ച് സംസാരിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ അതിഥിയായി പങ്കെടുക്കും.
ദേവികുളം എം.എൽ.എ അഡ്വ. എഫ് രാജ അധ്യക്ഷത വഹിക്കും. മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബാബു പി കുര്യാക്കോസ് സമ്മാനദാനം നിർവ്വഹിക്കും.
റാലയിൽ മികച്ച പ്രകടനം കാവ്ച്ചവെയ്ക്കുന്ന സ്കൂളുകൾ കോളേജുകൾ എന്നിവയ്ക്ക് 5000, 3000 എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നൽകും. ബാന്റ്റ് സെറ്റുകൾ, ചെണ്ടമേളം, നാടൻ കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, പ്രശ്ചന്നവേഷങ്ങൾ, കരാട്ടേ – കളരി അഭ്യാസപ്രകടനങ്ങൾ തുടങ്ങിയവ റാലിയിൽ അണനിരക്കും. നിരവധി വിശ്ഷട വ്യക്തികളും ആഘോഷ ചടങ്ങിൽ പങ്കെടുക്കും.






