
പാലാ: പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ആലപ്പുഴ സ്വദേശികളായ വിപിൻ ജോർജ്(34), വിനീത(28) രാഹുൽ(29) നിവ്യ(30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിൽ സഞ്ചരിച്ചവർക്കാണ് പരുക്കേറ്റത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വച്ചായിരുന്നു അപകടം.







