തൊടുപുഴ: കേരളത്തിൻ്റെ പൊതു വിപണിയിൽ സർക്കാർ ഇടപെട്ടുകൊണ്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിനുമായി സഹകരണവകുപ്പ് കൺസ്യൂമർഫെഡുമായി സഹകരിച്ച് വിവിധ സഹകരണ സംഘങ്ങൾ മുഖേന നടത്തുന്ന ഓണവിപണി “ഓണച്ചന്ത – 2026″ സംഘടിപ്പിക്കുന്നത്. 25 തീയതി വരെ ഓണച്ചന്തകൾ പ്രവർത്തിക്കും. ഗുണമേന്മയുള്ള പതിമൂന്ന് ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. സബ്സിഡി ഉൽപന്നങ്ങൾ ലഭിക്കുന്നതിന് റേഷൻ കാർഡ് ഹാജരാക്കേണ്ടതാണ്. മറ്റ് ഉൽപ്പന്നങ്ങൾ വിപണി വിലയേക്കാളും വിലകുറച്ചും ഓണച്ചന്തകളിൽ വിതരണത്തിന് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഓണത്തോടനുബന്ധിച്ച് കുറഞ്ഞ വിലക്ക് തദ്ദേശീയമായി ഉത്പാദിപ്പിച്ച കർഷകരുടെ വിഭവങ്ങളും നാടൻ ഉല്പന്നങ്ങളും പച്ചക്കറി ചന്തകളും ഓണവിപണിയോട് അനുബന്ധിച്ച് വിവിധ സഹകരണ സ്ഥാപനങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. സഹകരണ മേഖലയുടെ സാധ്യ പ്രതിബദ്ധയുടെ ഭാഗമായുള്ള ഓണ വിപണി വിജയിപ്പിക്കണമെന്നും വിലക്കുറവിൻ്റെ പ്രയോജനം എല്ലാ വിഭാഗം ജനങ്ങളും ഉപയോഗപ്രദമാക്കണമെന്നും തൊടുപുഴ സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ ശാലിനി പി ആർ അഭ്യർത്ഥിച്ചു.
തൊടുപുഴ താലൂക്കിന് കീഴിൽ പ്രവർത്തിക്കുന്ന ഓണച്ചന്തകൾ
1)പുതുപ്പരിയാരം സർവീസ് സഹകരണ ബാങ്ക്
2) തൊടുപുഴ സർവീസ് സഹകരണ ബാങ്ക്
3) നെടുമറ്റം സർവീസ് സഹകരണ ബാങ്ക്
4) പുറപ്പുഴ സർവീസ് സഹകരണ ബാങ്ക്
5) കാരിക്കോട് സർവീസ് സഹകരണ ബാങ്ക്
6) തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്
7) കോടിക്കുളം സർവീസ് സഹകരണ ബാങ്ക്
8) കുടയത്തൂർ സർവീസ് സഹകരണ ബാങ്ക് (കുടയത്തൂർ കവലയിലും കോളപ്രയിലും)
9) മണക്കാട് സർവീസ് സഹകരണ ബാങ്ക്
10) തുടങ്ങനാട് സർവീസ് സഹകരണ ബാങ്ക്
11) ആസ്കോ ബാങ്ക് അറക്കുളം
12) ഉടുമ്പന്നൂർ സർവീസ് സഹകരണ ബാങ്ക്
13) തൊടുപുഴ ടൗൺ സർവീസ് സഹകരണ ബാങ്ക്
14) വണ്ണപ്പുറം സർവീസ് സഹകരണ ബാങ്ക്
15)കുമാരമംഗലം സർവീസ് സഹകരണ ബാങ്ക്
16) തൊടുപുഴ റൂറൽ മർച്ചന്റ് വെൽഫെയർ സഹകരണ സംഘം (ഇടവെട്ടി ചിറ ജംഗ്ഷനിൽ)
17) തൊടുപുഴ റൂറൽ സഹകരണ ബാങ്ക്
18) മുതലക്കോടം സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് തൊടുപുഴ താലൂക്കിലെ ഓണച്ചന്തകളഴ്‍ പ്രവർത്തിക്കുന്നത്.
സാധാരണക്കാരന് കൈത്താങ്ങായി സഹകരണ ഓണ വിപണി – “ഓണച്ചന്ത – 2026”; തൊടുപുഴയിലെ വിവിധ ഇടങ്ങളിൽ പ്രവർത്തനം തുടങ്ങി






