ഇടുക്കി: നാടിന് എപ്പോഴും താങ്ങായി നിൽക്കുന്ന കർഷകരുടെ ഉന്നമനത്തിനായി സർക്കാരിൽ നിരന്തരം സമ്മർദ്ദം ചെലുത്തുമെന്ന് ഇടുക്കി എംഎൽഎ റോയ് കെ പൗലോസ് പറഞ്ഞു. കാർഷിക മേഖലയുടെ പുരോഗതിക്ക് ഉതകുന്ന പദ്ധതികൾ പലതും ആവിഷ്കരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും റോയി കെ പൗലോസ് വ്യക്തമാക്കി. മരിയാപുരത്ത് കർഷക ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. മരിയാപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന് സമ്മേളനത്തിൽ പ്രസിഡണ്ട് ജിപ്സി ജിമ്മി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പിഡബ്ല്യുഡി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പി ഉസ്മാൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി ജോൺ, ബ്ലോക് പഞ്ചായത്ത് അംഗം ടെസി ജോസഫ്, മറ്റ് ജനപ്രതിനിധികളായ മിനിജോണി ജോളിജോയ് , ജിജിജോസഫ് , ശ്രീലാൽ രഞ്ജിത് സുകുമാരൻ , എ ഡി എ സുജിതമോൾ സി.എസ് , മരിയാപുരം കൃഷി ഓഫീസർ ഷൈമി ചെറിയാൻ കർഷക സംഘടനാ നേതാക്കളും പൊതുപ്രവർത്തകരുമായ വർഗീസ് വെട്ടിയാൽ അഗസ്റ്റിൻ ദേവസ്യ ജോബി തയ്യിൽ ലാലു കുമ്മിണിയിൽ, എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. മുതിർന്ന കർഷകൻ മുണ്ടനാട്ട് സെബാസ്റ്റ്യൻ മത്തായി കുടിയേറ്റ കർഷകരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
കർഷകരുടെ ഉന്നമനത്തിനായി സർക്കാരിൽ നിരന്തരം സമ്മർദ്ദം ചെലുത്തുമെന്ന് ഇടുക്കി എം.എൽ.എ റോയ് കെ പൗലോസ്





