Timely news thodupuzha

ഓണം സഹകരണ വിപണിയുടെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം നടന്നു

ഇടുക്കി: കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കുമായി ചേർന്നാണ് കേരള സർക്കാർ സഹകരണ വകുപ്പിൻ്റെ ഓണം സഹകരണ വിപണി കട്ടപ്പന വെള്ളയാംകുടി കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. അരി, പഞ്ചസാര, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ ഉൾപ്പെടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയോടു കൂടിവിപണിയിൽ ലഭ്യമാണ്.
വിപണിയിലേ വില വർദ്ധനവിനേ പിടിച്ചു നിർത്തുക എന്നതാണ് ഓണം സഹകരണ വിപണിയുടെ ലക്ഷ്യമെന്ന് ഇടുക്കി എം.എൽ.എ റോയിക്ക് പൗലോസ് പറഞ്ഞു. ഉദ്ഘാടന യോഗത്തിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. കട്ടപ്പന സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് ജോയ് കുടക്കച്ചിറ മുനിസിപ്പൽ കൗൺസിലർമാരായ അഡ്വക്കേറ്റ് കെ.ജെ ബെന്നി, മനോജ് മുരളി, ജോയി ആന്റിത്തോട്ടം, റ്റി.ജെ ജേക്കബ്, കെ.കെ അനിൽ, റോയ് വർഗീസ്, അനിൽ കുമാർ കെ.എച്ച്, ബിജു കെ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *