Timely news thodupuzha

ഗുജറാത്തിൽ വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു

ഭാവ്‌നഗർ: ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് വ്യാജമദ്യ വിൽപനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഖരക്ഡി ഗ്രാമസ്വദേശിയായ ഉപേന്ദ്രസിങ് ഗോഹിൽ, മറ്റൊരാൾ എന്നിവരാണ് മരിച്ചത്. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് മറ്റുള്ളവർ. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിൻറെ പേരിലുള്ള വ്യാജ മദ്യം കഴിച്ചതിനെ തുടർന്നാണ് മരണം. മധ്യപ്രദേശിൽ നിന്നാണ് വ്യാജ മദ്യം എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ ഇതിനു പിന്നിൽ ആരാണെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഭാവ്നഗർ പൊലീസ് കേസെടുത്തു. മദ്യത്തിൻറെ നിർമാണവും വിൽപനയും ഉപയോഗവും നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്.

Leave a Comment

Your email address will not be published. Required fields are marked *