Timely news thodupuzha

വന്ദേ ഭാരതിൽ പെരുമ്പാമ്പ്

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാർ റെയ്‌ൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസിൻറെ അടിയിൽ പെരുമ്പാമ്പ്. കോച്ചിലേക്ക് ഇഴഞ്ഞുകയറാൻ ശ്രമിക്കുന്ന പെരുമ്പാമ്പിനെ ശുചീകരണ ജീവനക്കാരാണ് കണ്ടെത്തിയത്. ഡെറാഢൂണിലേക്ക് സർവീസ് നടത്തുന്ന ട്രെയ്‌നിൻറെ അടിയിലായിരുന്നു പാമ്പ്. വ്യാഴാഴ്ച വൈകിട്ട് ആറിന് ട്രെയ്ൻ സർവീസ് ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് പാമ്പിനെ കണ്ടെത്തിയത്. 10 അടി നീളമുള്ള പാമ്പ് ട്രെയ്‌നിൻറെ അടിയിലൂടെയും കോച്ചിന് സമീപത്ത് കൂടെയും ഇഴയുകയായിരുന്നു. ഇതോടെ ശുചീകരണ ജീവനക്കാർ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് ഹരിദ്വാർ ഫോറസ്റ്റ് റേഞ്ചിൽനിന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി. രണ്ട് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി വനത്തിൽ വിട്ടതായി റേഞ്ച് ഓഫീസർ ശിശ്പാൽ സിങ്ങ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *