തൃശൂർ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വീണ്ടും വഴിത്തിരിവ്. സുകുമാരക്കുറുപ്പിൻറേതെന്ന പേരിൽ പ്രചരിക്കുന്നത് തൃശൂർ കരുമാത്ര സ്വദേശിയായ ദാമോദരൻ മേനോൻറേതാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ദാമോദരൻ മേനോൻറെ ഇളയ സഹോദരൻ സുരേന്ദ്ര മേനോൻ ആണ് ചിത്രം തിരിച്ചറിഞ്ഞിരിക്കുന്നത്. വിദ്യാഭ്യാസം പൂർത്തിാക്കിയതിനു ശേഷം ലണ്ടനിലേക്ക് പോയ ദാമോദര മേനോൻ ഇപ്പോൾ മലേഷ്യയിലാണെന്നും പാലക്കാടു നിന്നാണ് വിവാഹം കഴിച്ചതെന്നും അദ്ദേഹത്തിന് രണ്ട് മക്കളുണ്ടെന്നും സുരേന്ദ്രൻ പറയുന്നു.
സുകുമാരക്കുറുപ്പെന്ന പേരിൽ പ്രചരിക്കുന്നത് തൃശൂർ സ്വദേശി ദാമോദര മേനോൻറെ ചിത്രമെന്ന് ബന്ധുക്കൾ






