കോട്ടയം: മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതിയുടെ സംസ്ഥാന ജനറൽ ബോഡി യോഗം 30 ന് രാവിലെ 11 ന് കോട്ടയം മാലി ഹോട്ടലിൽ ചേരുമെന്ന് ചെയർമാൻ അഡ്വ. റോയി വാരികാട്ട്, ജനറൽ കൺവീനർ പി.റ്റി ശ്രീകുമാർ, പി.ആർ.ഒ ഷിബു കെ തമ്പി എന്നിവർ അറിയിച്ചു. അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ നിലപാട് ശക്തമാക്കിയ സാഹചര്യമാണ് നിലവിൽ. അതിനാൽ കേരള സർക്കാർ പാട്ട കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്താൻ പോകുന്ന പ്രക്ഷോഭങ്ങളെ കുറിച്ച് ആലോചിക്കുവാനാണ് യോഗം നടത്തുന്നത്.
മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതിയുടെ സംസ്ഥാന ജനറൽ ബോഡി യോഗം 30 ന്






