Timely news thodupuzha

അരിക്കുഴയിൽ ‘വിത്ത് മഹോത്സവം’ സംഘടിപ്പിച്ചു

അരിക്കുഴ: ഹരിത കർഷക സംഘം അരിക്കുഴയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ‘വിത്ത് മഹോത്സവം’ സംഘടിപ്പിച്ചു. അരിക്കുഴ ചോഴച്ചേരി പാടശേഖരത്തിൽപെട്ട പത്ത് ഏക്കറോളം വരുന്ന പാടത്താണ് വിത്ത് മഹോത്സവം അരങ്ങേറിയത്. 2019 മുതൽ കാർഷിക മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഹരിത കർഷക സംഘം.

കർഷക സംഘം പ്രസിഡന്റ് എ.എസ് ജോബിച്ചന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മുൻമന്ത്രി പി.ജെ ജോസഫ് വിത്ത് മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പരമ്പരാഗത കാർഷിക രീതികളുടെ വീണ്ടെടുപ്പും വിത്തു സംരക്ഷണവും നാടിന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ മുഖ്യാതിഥിയായിരുന്നു. തൊടുപുഴ വ്യാപാരി ക്ലബ് 38 പ്രസിഡന്റ് രാജു തരണിയിൽ, മുൻ പ്രസിഡന്റ് പി.എസ് ജേക്കബ്, കൃഷി ഓഫീസർ സിമോണിയ ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി, മൂന്നാം വാർഡ് മെമ്പർ നോജ് പി ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മറ്റു ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.കർഷക സംഘം ഭാരവാഹികളായ മാത്യു വർഗീസ്, നാരായണൻ ഇല്ലിച്ചുവട്ടിൽ, ജോജോ പോൾ, സോജൻ പി. ജെ. തുടങ്ങി പന്ത്രണ്ടോളം പ്രമുഖ അംഗങ്ങളും പ്രദേശത്തെ ഒട്ടനവധി കർഷകരും ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *