തൊടുപുഴ: ഓൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ ഓണാഘോഷം നടത്തി. തൊടുപുഴ ചിന്ന ഓഡിറ്റോറിയത്തിൽ പൂക്കളത്തോടെ പരിപാടി ആരംഭിച്ചത്. തൊടുപുഴ മേഖല പ്രസിഡന്റ് അലി പെരുന്നിലം അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി സുനിൽ കളർ ഗേറ്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആസാദ് പി എച്ച് ജനറൽ കൺവീനർ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
വിവിധ മത്സരങ്ങളും വടം വലിയും ഓണ സദ്യയും നടത്തി. ഖജാൻജി വിനയചന്ദ്രൻ നന്ദിയും പറഞ്ഞു.
ഓൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ ഓണാഘോഷം നടത്തി






