ചെറുതോണി: സംസ്ഥാന സർക്കാർ ലഹരി മാഫിയക്കെതിരെ ആരംഭിച്ച ജനകീയ പ്രതിരോധ പദ്ധതി ഓപ്പറേഷൻ തൂഫാൻ ദ് നാർക്കോഹണ്ട് ലക്ഷ്യം കാണാനായെന്ന് ഇടുക്കി എംഎൽഎ റോയിക്ക് പൗലോസ്. ലഹരിവസ്തുക്കളുടെ ഉപയോഗം തടയുക എന്നതിനപ്പുറം ഉറവിടം കണ്ടെത്തി അവയുടെ വേരറുക്കുക ന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും റോയ് കെ പൗലോസ് പറഞ്ഞു. ജില്ലാതല ഉദ്ഘാടനം മൂന്നിന് ബുധനാഴ്ച രാവിലെ 10 30 ന് പാവനാത്മ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും . സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും റോയ് പൗലോസ് ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചുകേരള പോലീസ്, ജില്ലാ ഭരണകൂടം, എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളും പാവനാത്മാ കോളേജ് മാനേജ്‌മെന്റും സംയുക്തമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്. സിന്തറ്റിക് ഡ്രഗ്‌സിന്റെ വ്യാപനത്തെ പ്രതിരോധിക്കാൻ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിൽ വിഭാവനം ചെയ്‌ത പദ്ധതിയാണിത്. വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം നടത്തി വരുന്ന വിശിഷ്ട വ്യക്തികളെ തൂഫാൻ വാരിയേഴ്‌സായി തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിൽ ചടങ്ങിൽവെച്ച് തൂഫാൻ ബാഡ്‌ജ് നൽകി ആദരിക്കും. പരിപാടിയിൽ പങ്കെടുക്കുന്ന സ്‌കൂളുകൾക്കും കോളേജുകൾക്കും തൂഫാൻ വാരിയർ മെമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. ലഹരിവിരുദ്ധ പ്രതിജ്ഞ തൂഫാൻ ദി വാരിയർ വിത്ത് ഇൻ വീഡിയോ പ്രദർശനം, എന്നിവയും ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇടുക്കി എം.എൽ.എ. റോയ് കെ. പൗലോസ് അധ്യക്ഷത വഹിക്കും ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തും. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും, ത്രിതല പഞ്ചായത്ത്പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുമെന്ന് പാവനാത്മ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. സിജോ പി ജോർജ്, ഡോ. ജിജോ ജോർജ്, അലക്സ് തോമസ് എന്നിവരും ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
തൂഫാൻ വൻ വിജയം, 3 ന് മുരിക്കാശ്ശേരിയിൽ ജില്ലാതല ഉദ്ഘാടനമെന്ന് റോയി കെ പൗലോസ്






