Timely news thodupuzha

അടിമാലി മദ്ഹു റസൂൽസന്ദേശ യാത്ര ആരംഭിച്ചു

ഇടുക്കി: അടിമാലി മദ്ഹു റസൂൽസന്ദേശ യാത്ര ആരംഭിച്ചു. പള്ളിവാസൽ മഖാം സിയാറത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ടി കെ അബ്ദുൽ കരീം സഖാഫി നേതൃത്വം നൽകി. സയ്യിദ് മൻസൂർ തങ്ങൾ സഖാഫി താത്തൂർ , അബ്ദുൽ ഹമീദ് ബാഖവി എന്നിവർ യാത്ര നായകൻ സ്വാഗത സംഘം ചെയർമാൻ സി എസ് മൊയ്തീൻ പതാക കൈമാറി തുടക്കം കുറിച്ചു. അയ്യൂബ് ഇഞ്ചക്കാട്, സി പി മുഹമ്മദ് മുസ്തഫ അഹ്സനി, ടി ടി അനസ് സഖാഫി, യൂസുഫ് വി എ, അജ്മൽ കരിങ്കുളം തുടങ്ങിയവർ സംസാരിച്ചു,നെടുങ്കണ്ടത്ത് നിന്നും ആരംഭിച്ച യാത്രതോപ്രാംകുടി, മുരിക്കാശ്ശേരി, മണിയാറൻകുടി, ചെറുതോണി, സ്വീകരണങ്ങൾക്ക് ശേഷം കരിമ്പനിൽ സമാപിച്ചുസന്ദേശ യാത്ര രാവിലെ പത്ത് മണിക്ക്ശാന്തൻ പാറയിൽ നിന്നും ആരംഭിച്ച് പൂപ്പാറ, മുരിക്കുംതൊട്ടി, രാജാക്കാട്, വെള്ളത്തൂവൽ, ആനച്ചാൽ സ്വീകരണങ്ങൾക് ശേഷം വൈകുന്നേരം അഞ്ച് മണിക്ക്മൂന്നാറിൽ സമാപിക്കും.

Leave a Comment

Your email address will not be published. Required fields are marked *