Timely news thodupuzha

യു.ഡി.എഫ് കാഞ്ഞിരമറ്റം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അപു ജോൺ ജോസഫ് എം.എൽ.എക്ക്‌ നിവേദനം നൽകി

തൊടുപുഴ: യു.ഡി.എഫ് കാഞ്ഞിരമറ്റം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അപു ജോൺ ജോസഫ് എം.എൽ.എക്ക്‌ നിവേദനം നൽകി കണിയാമ്മുഴി ഭാഗത്തുള്ള ചെക്ക് ഡാമിനോട് ചേർന്ന് താമസിക്കുന്ന 10 ഓളം കുടുംബങ്ങളുടെ യാത്ര സൗകര്യം ഉൾപ്പടെ , വർഷങ്ങളായി നടപ്പാത പോലും സുരക്ഷിതമായി ഇല്ലാത്ത അവസ്ഥയിലാണ്, അതിന് ഒരു ശാശ്വത പരിഹാരം കാണണമെന്ന് എം.ൽ ഒ യോട് ആവശ്യപെട്ടു, കൂടാതെ മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച് റോഡിന്റെ ടാറിങ് പണി എത്രയും വേഗം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നും, കൂടാതെ തൊടുപുഴ അസംബ്ലി മണ്ഡലത്തിലെ ചുങ്കം കാരിക്കോട് ബൈപാസ്സിന്റെ നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു,കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ചാർളി ആന്റണി,ജില്ലാ കോൺഗ്രസ് കമ്മറ്റി മെമ്പർ സി.എസ്.മഹേഷ്‌, ബ്ലോക്ക്‌ കോൺഗ്രസ്‌ അംഗം , ശ്രീക്കുട്ടി അഭിലാഷ്, 26-ആം വാർഡ് പ്രസിഡന്റ്‌ അഭിലാഷ്. പി. ബി, 25-ആം വാർഡ് പ്രസിഡന്റ്‌ സന്തോഷ്, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ, ബിറ്റി ലാൽ, നിർമ്മൽ ജോണി എന്നിവർ സന്നിഹിതർ ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *