Timely news thodupuzha

ലോറിക്ക് അടിയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

തൊടുപുഴ: ലോറിക്ക് അടിയിൽപ്പെട്ട യുവാവിന് ദാരുണാ ന്ത്യം. മുണ്ടന്മുടി പുന്നോലി ക്കുന്നേൽ ദേവദാസാണ്(47) മരിച്ചത്.
വണ്ണപ്പുറം മുണ്ടന്മുടി നിരപ്പുപാറയിൽ ബുധനാഴ്ച വൈകീട്ട് 3.30തിനാണ് അപകടം.
അപകടകാരണം വ്യക്തമല്ലെന്ന് കാളിയാർ പോലീസ് പറഞ്ഞു.

ബൈക്കിൽ സംസാരിച്ചു കൊണ്ട് നിൽക്കേ ഹിറ്റാച്ചിയുമായി വന്ന ലോറിക്ക് സൈഡ് നൽകുന്നതിനായി ബൈക് മാറ്റുന്നതിനിടെ കാൽ വഴുതി ലോറിക്ക് അടിയിൽ വീണതാണ് മരണ കാരണം എന്നതാണു പ്രാഥമിക വിവരം.

ഇതിൽ വ്യക്തത വന്നിട്ടില്ലെന്നും അന്വേഷണം പൂർത്തിയായാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീ കാരണം ഉണ്ടാകുക ഉള്ളൂ എന്നും പോലീസ് പറഞ്ഞു.

ഓട്ടോ ഡ്രൈവർ ആയ ദേവദാസ് അവിവാഹിതനാണ്
അച്ഛൻ: പരേതനായ ദേവസ്യ. അമ്മ പെണ്ണമ്മ. സഹോദരി :അമ്പിളി. മൃതുദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Leave a Comment

Your email address will not be published. Required fields are marked *