രാജാക്കാട്: മുല്ലക്കാനം സാൻജോ കോളേജിൽ പഠിച്ച് 2024 – 2026 അധ്യയന വർഷം എംജി യൂണിവേഴ്സിറ്റി എം എസ് ഡബ്ല്യു പരീക്ഷയിൽ മികച്ച റാങ്കുകൾ കരസ്ഥമാക്കിയ സാൻജോ കോളേജ് വിദ്യാർത്ഥികളെ ആദരിച്ചു.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വെച്ച് രണ്ടാം റാങ്ക് കരസ്ഥമാക്കിയ അഞ്ജന ജോൺസൺ, അഞ്ചാം റാങ്ക് കരസ്ഥമാക്കിയ ആര്യ ഷാന്റി,പത്താം റാങ്ക് കരസ്ഥമാക്കിയ പി.പി ജ്യോതിക എന്നിവരെയാണ് ആദരിച്ചത്.കോളേജ് പ്രിൻസിപ്പൽ ഫാ.ഡോക്ടർ ജിജോ ഇണ്ടിപ്പറമ്പിൽ സി എസ് ടി അധ്യക്ഷത വഹിച്ചു. അഡ്വ. സേനാപതി വേണു എംഎൽഎ ഉദ്ഘാടന കർമ്മം നിർവഹിച്ചു.വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജോസ്മി എസ്.എച്ച് സ്വാഗതവും ഐക്യുഎസി കോഡിനേറ്റർ അനൂജ് ചാക്കോ നന്ദിയും അർപ്പിച്ചു.മാനേജർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി, വാർഡ് മെമ്പർ ബാബു കൊച്ചുപുരയ്ക്കൽ, കോളേജ് ബർസാർ ഫാ. തോമസുകുട്ടി സേവ്യർ, സോഷ്യൽ വർക്ക് വിഭാഗം മേധാവി സിസ്റ്റർ സീന കുര്യൻ,വിദ്യാത്ഥി പ്രതിനിധി തസ്നി നജീബ് എന്നിവർ പ്രസംഗിച്ചു.
സാൻജോ കോളേജിലെ റാങ്ക് ജേതാക്കളെ ആദരിച്ചു






