Timely news thodupuzha

സിബിഎസ്ഇ ഇടുക്കി സഹോദയ കലോത്സവത്തിന് തുടക്കമായി

ഇടുക്കി: സിബിഎസ്ഇ ഇടുക്കി സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “തരംഗ 2K26” കലോത്സവത്തിൻ്റെ ഉദ്ഘാടനം രാജകുമാരി സെൻ്റ് മേരീസ് സെൻട്രൽ സ്‌കൂളിൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ വിജയകരമായി നടന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ കലാപരമായ കഴിവുകൾക്ക് വേദിയൊരുക്കിയ കലോത്സവം മികച്ച സംഘാടന മികവുകൊണ്ടും വിദ്യാർഥികളുടെ ആവേശകരമായ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.ഇപ്രാവശ്യം വിവിധ സ്‌കൂളുകളിൽ വിവിധ ദിവസങ്ങളിലായിട്ടാണ് കലോത്സവം സംഘടിപ്പിക്കുന്നത്.ഇടുക്കി സഹോദയ പ്രസിഡന്റ് ഫാ.സിജൻ പോൾ ഊന്നുകല്ലേൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനചടങ്ങിൽരാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോബി മാതാളികുന്നേൽ സ്വാഗതവും,ഇടുക്കി സഹോദയ സെക്രട്ടറി സിസ്റ്റർ ഷെറിൻ തോമസ് നന്ദിയും അർപ്പിച്ചു.തുടർന്ന് വിശിഷ്ടാതിഥികളുടെസാന്നിദ്ധ്യത്തിൽ മുഖ്യാതിഥി സിനി ആർട്ടിസ്റ്റ് റിതു മന്ത്ര കലോത്സവം ഉദ്ഘാടനം ചെയ്തു.വിവിധ കലാമത്സരങ്ങളിൽ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. കലയും സംസ്കാരവും സർഗാത്മകതയും ഒത്തുചേർന്ന കലോത്സവം വിദ്യാർഥികൾക്ക് തങ്ങളുടെ പ്രതിഭകൾ അവതരിപ്പിക്കാനുള്ള മികച്ച അവസരമായി മാറി.അധ്യാപകരുടെയും സംഘാടക സമിതിയുടെയും വിദ്യാർഥികളുടെയും കൂട്ടായ പ്രവർത്തനമാണ് “തരംഗ 2K26” രാജകുമാരിയിൽ വിജയകരമായി സംഘടിപ്പിക്കുന്നതിന് പിന്നിലെ പ്രധാന ശക്തിയായത്.

Leave a Comment

Your email address will not be published. Required fields are marked *