Timely news thodupuzha

പ്രാണവായുവും ജീവ ജലവും മലിനമാക്കുന്നതിൽ മലങ്കര ജലാശയ സംരക്ഷണ സമിതി പ്രതിഷേധിച്ചു

തൊടുപുഴ: ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ശുദ്ധവായുവും ശുദ്ധജലവും ജനങ്ങളുടെ അവകാശമാണ്. ഇതിനെ മലിനമാക്കുന്നത് ക്രിമിനൽ കുറ്റമാണ്. ജലാശയത്തിലേയ്ക്ക് രാസവസ്തുക്കൾ ഇളംദേശത്തെ പ്ലൈവുഡ്,എംഡി എഫ് പാനൽ നിർമ്മാണ കമ്പിനി പല തവണ ഒഴുക്കി. കഴിഞ്ഞ ആഗസ്റ്റ് 6 ന് രാത്രി വലിയ തോതിൽ മാലിന്യം ഒഴുക്കുകയുണ്ടായി. ജലാശയത്തിൽ പതഞ്ഞു പൊങ്ങിയ രാസവസ്തുക്കൾ സമീപ വാസികളിൽ ആശങ്ക പടർത്തി. ഇത്തരം സംഭവങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. തൊടുപുഴയാറിലെ കാഞ്ഞാർ മുതൽ വൈക്കം വരെയുള്ള 200 ൽ പരം കുടിവെള്ള പദ്ധതികളെ മലിനപ്പെടാൻ ഇത് ഇടയാക്കുന്നു.പഞ്ചായിത്തി രാജ് 219 എസ് 1, 2 വകുപ്പു പ്രകാരം വായുവും വെള്ളവും മലിനമാക്കുന്നത് ജ്യാമ്യമില്ലാത്ത കുറ്റമാണ്. നടപടി എടുക്കുന്നതിന് പോലീസിനെ അറിയിക്കുന്നതിനു പകരം ഒതുക്കി തീർക്കാനാണ് പഞ്ചായത്ത് അധികൃതരും ജില്ലാ ഭരണകൂടവും തയ്യാറായത്. ഇത് തികച്ചും പ്രതിഷേധാർഹമാന്നെന്ന് യോഗം ഉദ്ഘാടനം ചെയ്ത പ്രൊഫ. കുസുമം ജോസഫ് അഭിപ്രായപ്പെട്ടു.പ്രൊഫ. ജോയി മൈക്കിളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകൻ വർഗീസ് പുല്ലുവഴി മുഖ്യപ്രഭാഷണം നടത്തി.270000 അടി വിസ്തീർണ്ണത്തിൽ പണിതിരിക്കുന്ന കമ്പിനി പ്രവർത്തിക്കാൻ പ്രതിദിനം 5 ലക്ഷം ലിറ്റർ വെള്ളവും 400 ടൺ പശയും വേണം. മാരകമായ ഫോർ മാൽഡിഹൈഡ് എന്ന രാസവസ്തു ഉപയോഗിച്ചുള്ള പ്രോസസിലൂടെയാണ് മരപ്പൊടി യെ എം ഡി എഫ് പാനലായി മാററുന്നത്. ഇതിലൂടെ വൻതോതിൽ മലിനജലവും മാരക വാതകങ്ങളും ഉണ്ടാകുന്നു. രാപകലില്ലാതെ ഉണ്ടാകുന്ന പുകയും പൊടി പടലങ്ങളും ജനങ്ങളുടെ ജീവനു ഭീക്ഷണിയാണ്. ഫല പ്രദമായ മലനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നില്ലന്ന് യോ ത്തിൽ പങ്കെടുത്തവർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം മനോജ്കോക്കാട്ട്, പുറപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാർട്ടിൻ ജോസഫ്, വെട്ടിമറ്റം പള്ളി വികാരി ഫാ.ബിനു കുരുവിള സമരസമിതി നേതാക്കളായ എൻ വിനോദ് കുമാർ.ടി.ജെ. പീറ്റർ, പി സി ജോളി, ടോമി പാലയ്ക്കൻ. റസിഡൻസ് അസോ. ഭാരവാഹികളായ സെബാസ്റ്റ്യൻ മാത്യു, ടി എം ശശി.പി എസ് ഇസ്മയേൽ, സമരസമിതി പ്രവർത്തകരായ എസ് ജി സുദർശൻ, സോണി കിഴക്കേകര, നിശാന്ത് അലക്സ്, ജയ്സൺ മാത്യു, പുന്നൂസ് മംഗലത്ത്, സിബി മാത്യു, ജോർജ് കരിങ്കുന്നം തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *