Timely news thodupuzha

റോളർ സ്കേറ്റിംഗ് ഹോക്കി ഇന്ത്യൻ ടീമിൽ ഇടം നേടിയ തൊടുപുഴ സ്വദേശിയെ ആദരിച്ച് കേരള കോൺഗ്രസ് എം സംസ്കാര വേദി

തൊടുപുഴ: റോളർ സ്കേറ്റിംഗ് ഹോക്കി ഇന്ത്യൻ ടീമിൽ ഇടം നേടിയ തൊടുപുഴ സ്വദേശിയായ ക്രിസ്റ്റഫർ സണ്ണിയെ ആദരിച്ച് കേരള കോൺഗ്രസ് എം സംസ്കാര വേദി തൊടുപുഴ സ്വദേശിയായ ക്രിസ്റ്റഫർ സണ്ണിയെ വീട്ടിലെത്തി ആദരിച്ച് കേരള കോൺഗ്രസ് എം ഉന്നത അധികാര സമിതി അംഗം പ്രൊഫസർ കെ എ ആന്റണി, കേരള കോൺഗ്രസ് എം സംസ്കാര വേദി സംസ്ഥാന ജനറൽ സെക്രട്ടറി സി ജയകൃഷ്ണൻ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.പരാഗ്വെയിലെഅസൂൺ സിയോണിൽ നടക്കുന്ന വേൾഡ് സ്കേറ്റ് ഗെയിംസ് 2026 ലേക്ക് ഉള്ള ഇന്ത്യൻ ജൂനിയർ ദേശീയ റോളർ ഹോക്കി ടീമിലേക്ക് ആണ് മാള ഹോളി ഗ്രേസ് അക്കാദമി സിബിഎസ്ഇ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ക്രിസ്റ്റഫർ സണ്ണി തെരഞ്ഞെടുക്കപ്പെട്ടത് തൊടുപുഴ കാവപ്പുരക്കൽ സണ്ണി റെനി ദമ്പതികളുടെ മകനാണ് ക്രിസ്റ്റഫർ . കേരള റോളർ സ്കേറ്റിംഗ് ഹോക്കി ചരിത്രത്തിൽ ആദ്യമായാണ് ഒരാൾക്ക് ഇന്ത്യൻ ജേഴ്സിയിൽ ലോക വേദിയിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത് കഴിഞ്ഞ രണ്ടു വർഷമായി ക്രിസ്റ്റഫറിനെ പഠനവും പരിശീലനവും ഹോളി ഗ്രേസ് അക്കാദമിയിലാണ്.ഹോളി ഗ്രേസ് റോളർ സ്കേറ്റിംഗ് അക്കാദമിയിലെ പരിശീലകനായ എസ് ലെവിൻ ,യശോദരൻ എന്നിവരുടെ പരിശീലനം പിന്തുണയുമാണ് ക്രിസ്റ്റഫറിന്റെ നേട്ടത്തിന് വഴിയൊരുക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *