Timely news thodupuzha

ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രിക്ക് ഉജ്ജ്വല സീകരണം നൽകും; ഡി.കെ.റ്റി.എഫ്

ചെറുതോണി: ജില്ലയിൽ എത്തിച്ചേരുന്ന മുഖ്യമന്ത്രിയിൽ നിന്നും കാർഷിക മേഖലക്ക് ഉണർവു നൽകുന്ന പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും നൂറു ദിനം പിന്നിട്ട സർക്കാർ സമസ്ത മേഖലയിലും ജനങ്ങൾക്കൊപ്പമാണെന്നു തെളിയിക്കുന്ന നയപരിപാടികൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളതെന്നും 25 ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രിക്ക് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ഉജ്ജ്വല സ്വീകരണം നൽകുമെന്നും നേതാക്കൾ പറഞ്ഞു.ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിലൂടെ ഇടുക്കി ജില്ലയുടെ വികസനം പതിൻമടങ്ങ് വർദ്ധിക്കുമെന്നും ഇത് കർഷകർക്കും കർഷക തൊഴിലാളികൾക്കും ഉണർവേകുമെന്നും ഡി.കെ. റ്റി .എഫ് ഇടുക്കി ജില്ലാ കമ്മിറ്റി കൂട്ടിച്ചേർത്തു ഇടുക്കി ഡി.സി.സി യിൽ ജില്ലാ പ്രസിഡൻ്റ് അനിൽ ആനയ്ക്കനാട്ടിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ജില്ലാ കമ്മിറ്റി ഡി.സി.സി. ജനറൽ സെക്രട്ടറി എം.ഡി.അർജ്ജുനൻ ഉത്ഘാടനം ചെയ്തു. നേതാക്കളായ ജിജി അപ്രേം, ജെയിംസ് മാമൂട്ടിൽ , സാജു കാഞ്ഞിരത്താം കുന്നേൽ , ജോസുകുട്ടി കെ എ , അനുഷൽ ആൻ്റണി, ഇബ്രാഹിം കരിക്കുളം , മോഹനൻ നായർ , ജോയി കുര്യാക്കോസ് , കെ എം കുര്യാക്കോസ്, സാബു വടശ്ശേരി , ഗോപാലകൃഷ്ണൻ , ഓമന സോദരൻ ,ജി ബേബി , രാജുവടുതല , പി.എം ജോർജ്ജ്, അരുൺ അരവിന്ദ് , ഷീബ വർഗ്ഗീസ് , ജോസഫ് കാമാക്ഷി , റോയി ചെറു പറമ്പിൽ , വി.എസ് രാരു , ജോഷി കെ.യു , ഷിൻസ് മാത്യു എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *