തൊടുപുഴ: ഇടയ്ക്കിടെയുണ്ടാകുന്ന അപസ്മാരവും പേശികള്‍ വലിഞ്ഞുമുറുകുന്ന വേദനയും സഹിക്കാനാവാതെയാണ് കുമളി ഒന്നാം മൈൽ സ്വദേശിയായ 33-കാരി തൊടുപുഴ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തിയത്.

ന്യൂറോളജിസ്റ്റ് ഡോ. ജിതിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് അവരുടെ തലച്ചോറിന്റെ ഇടത് ‘ഹൈ ഫ്രണ്ടല്‍ ലോബില്‍’ ഒരു മുഴ കണ്ടെത്തുന്നത്.

ചലനശേഷിയെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്ന ‘മോട്ടോര്‍ കോര്‍ടെക്‌സ്’, ‘സപ്ലിമെന്ററി മോട്ടോര്‍ കോര്‍ടെക്‌സ്’ എന്നീ അതീവ സൂക്ഷ്മമായ ഭാഗങ്ങളിലായിരുന്നു 3.6 × 2.7 × 3.4 സെന്റീമീറ്റര്‍ വലുപ്പമുള്ള ഈ ട്യൂമര്‍ വളര്‍ന്നിരുന്നത്. ഇതുകാരണം തലച്ചോറില്‍ നീര്‍ക്കെട്ടും 7 മില്ലീമീറ്ററോളം മധ്യരേഖയില്‍ നിന്നുളള വ്യതിയാനവും ഉണ്ടായിരുന്നു.ട്യൂമര്‍ ഇരിക്കുന്ന സ്ഥാനം മൂലം സാധാരണ രീതിയിലുള്ള ശസ്ത്രക്രിയ നടത്തുന്നത് രോഗിയുടെ ചലനശേഷിയെ എന്നെന്നേക്കുമായി ബാധിക്കാനും പക്ഷാഘാതത്തിന് കാരണമാകാനും സാധ്യതയേറെയായിരുന്നു. ഈ വെല്ലുവിളി മറികടക്കാനാണ് മെഡിക്കല്‍ സംഘം അതീവ സങ്കീര്‍ണ്ണമായ ‘അവേക് ക്രാനിയോട്ടമി’ അഥവാ രോഗിയെ ഉണര്‍ത്തിയിരുത്തിയുള്ള ശസ്ത്രക്രിയ തിരഞ്ഞെടുത്തത്. സാധാരണ ഗതിയില്‍ പൂര്‍ണ്ണമായി മയക്കിയാണ് ഇത്തരം ശസ്ത്രക്രിയകള്‍ നടത്താറുള്ളത്.തത്സമയം നിരീക്ഷണംതൊടുപുഴ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജന്‍ ഡോ. ക്രാന്തിരാജ് പോപ്പത്ത് പവാറിന്റെ നേതൃത്വത്തിലായിരുന്നു ഈ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

പൂര്‍ണ്ണമായി മയക്കുന്നതിന് പകരം, ശസ്ത്രക്രിയയ്ക്കിടെ രോഗിയെ പൂര്‍ണ്ണ ബോധത്തോടെ നിലനിര്‍ത്തുകയും തത്സമയം സംസാരിക്കുകയും ചെയ്തു. തലച്ചോറിലെ ഓരോ കോശങ്ങളും ട്യൂമറില്‍ നിന്ന് വേര്‍പെടുത്തുമ്പോഴും രോഗിയുടെ കൈകാലുകളുടെ ചലനശേഷിയും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളും തത്സമയം നിരീക്ഷിച്ച് ഉറപ്പുവരുത്താന്‍ ഈ രീതി സഹായിച്ചു. ന്യൂറോ അനസ്‌തെറ്റിസ്റ്റ് ഡോ. നിതീഷ റോയ്, അനസ്‌തെഷ്യ വിഭാഗം മേധാവി ഡോ. സുനില്‍ എന്നിവരടങ്ങിയ സംഘം അനസ്‌തെഷ്യ നിയന്ത്രണങ്ങള്‍ കൃത്യമായി ഏകോപിപ്പിച്ചു.ശസ്ത്രക്രിയയിലൂടെ ട്യൂമറിന്റെ പ്രധാന ഭാഗമെല്ലാം വിജയകരമായി നീക്കംചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സി.ടി സ്‌കാന്‍ പരിശോധനയില്‍ ട്യൂമര്‍ നീക്കം ചെയ്തത് സ്ഥിരീകരിച്ചിട്ടുണ്ട്. തലച്ചോറിലെ നീര്‍ക്കെട്ട് കുറയുന്ന മുറയ്ക്ക് തുടര്‍ന്നുള്ള എം.ആര്‍.ഐ സ്‌കാനിംഗ് നടത്തും.

ശസ്ത്രക്രിയയ്ക്ക് ശേഷം പൂര്‍ണ്ണ ആരോഗ്യവതിയായി രോഗി ആശുപത്രി വിട്ടു. കൈകാലുകള്‍ക്കോ സംസാരിക്കുന്നതിനോ യാതൊരുവിധ വൈകല്യങ്ങളോ തളര്‍ച്ചയോ ഇല്ലാതെ, അപസ്മാര ലക്ഷണങ്ങളില്‍ നിന്നും അവര്‍ മുക്തി നേടിവരുന്നു.തൊടുപുഴ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ (ബി.എം.എച്ച്. തൊടുപുഴ) ആദ്യമായാണ് ഇത്തരമൊരു ‘അവേക് ക്രാനിയോട്ടമി’ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. അത്യാധുനിക ന്യൂറോ സര്‍ജറിയുടെയും കൃത്യതയാര്‍ന്ന ന്യൂറോ അനസ്‌തെഷ്യയുടെയും സമാനതകളില്ലാത്ത കൂട്ടായ്മയാണ് ഹൈറേഞ്ചിലെ ഒരു സാധാരണക്കാരിക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ തണലായത്.ഷ റോയ്.






