Timely news thodupuzha

വൈദ്യുത മുടക്കം; പ്രതിഷേധ ജ്വാല തെളിയിച്ച് ബിജെപി

ഇടുക്കി: ഭരണ കെടുകാര്യസ്ഥതയും, ദീർഘവീക്ഷണം ഇല്ലായ്മയും, വികസനവിരുദ്ധ നിലപാടും മൂലം കേരളജനതയ്ക്ക് അപ്രഖ്യാപിത പവ്വർകട്ടും, വൈദ്യുത മുടക്കവും അടിച്ചേൽപ്പിച്ച ഇടതു-വലത് മുന്നണികളോടുള്ള പ്രതിഷേധ സൂചകമായി ബിജെപിയുടെ ആഭിമുഖ്യത്തിൽ മൂലമറ്റത്തെ വൈദ്യുതി വകുപ്പ് ഓഫീസിനു മുമ്പിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.

കേരളത്തിന് വേണ്ട വൈദ്യുതിയിൽ 75% നൽകുന്ന ഇടുക്കി പ്രോജക്ട് കമ്മീഷൻ ചെയ്ത 1975 നു ശേഷം പല പ്രോജക്ടുകളും പ്രഖ്യാപിച്ചു എങ്കിലും ഒന്നുപോലും തുടങ്ങാൻ കഴിയാത്ത ഇരുമുന്നണികളുടെയും സർക്കാരുകൾ മലയാളികൾക്ക് നൽകുന്ന ഇരുട്ടടിയാണ് വൈദ്യുതി മുടക്കം. വൈദ്യുതിയുടെ ഉപയോഗം 75 നേക്കാൾ ഇരട്ടിയായിട്ടും, കേരളത്തിൽ ഉത്പാദിപ്പിക്കുന്നതിന്റെ രണ്ട് ഇരട്ടി വൈദ്യുതി വലിയ വില നൽകി സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങുന്നത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് കാലം തെളിയിക്കുമെന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ചൂട്ടുകൾക്ക് തീകൊളുത്തി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പറഞ്ഞു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ ആശമോൾ പിഎ.വേലുക്കുട്ടൻ ബിഡിജെഎസ് ജില്ലാസെക്രട്ടറി ടി.കെബിനോജ്, ബിജെപി ഇടുക്കി മണ്ഡലം സെക്രട്ടറിമാരായ ബിജു കണ്ടത്തിൽ പി എൻ മോസസ്, കുടയത്തൂർപഞ്ചായത്ത് കമ്മറ്റിപ്രസിഡൻറ് ചന്ദ്രൻ വള കാലിൽ, ജനറൽ സെക്രട്ടറിമാരായ എം.എസ്സന്ദീപ്, തരകൻ മോഹനൻ, പഞ്ചായത്ത് ഭാരവാഹികളായ എം കെ രാജേഷ്, കൈതവേലിൽ ഷാജി, സന്തോഷ് രാജേന്ദു,എം ആർ രാജേഷ്, ഉത്രാടം കണ്ണൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *