രാജാക്കാട്: പൂപ്പാറയ്ക്ക് സമീപം ഏല തോട്ടത്തിലെ കുളത്തിൽ അതിഥി തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി… മധ്യപ്രദേശ് സ്വദേശികളായ ലഗാൻ സിംഗ്,ഭാര്യ സുനിയ മാർക്കം എന്നിവരെയാണ് കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്..ഇന്ന് ഉച്ചയോടെ ഇവർ താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള കുളത്തിൽ നാട്ടുകാർ മരിച്ച നിലയിൽ കണ്ടത്.. തുടർന്ന് ശാന്തൻപാറ പോലീസ് എത്തി കുളം വറ്റിച്ച ശേഷം ഇരുവരുടെയും മൃതദേഹം പുറത്ത് എടുക്കുകയായിരുന്നു.. ഇരുവരുടെയും മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.. പോലീസ് മേൽനടപടികൾ സ്വീകരിച്ചു….മരണ കാരണം വ്യക്തമല്ല….
പൂപ്പാറയ്ക്ക് സമീപം ഏല തോട്ടത്തിലെ കുളത്തിൽ അതിഥി തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി






