Timely news thodupuzha

ഇ.ഡി. ആവശ്യപ്പെട്ട അന്വേഷണം വേണ്ടെന്ന് പറയുന്നത് ആരെ സംരക്ഷിക്കാൻ?; അഡ്വ. ഷോൺ ജോർജ്

ഇടുക്കി: ആരോപണം നേരിടുന്ന ആഭ്യന്തര വകുപ്പുതന്നെ അന്വേഷണം എങ്ങനെ വേണമെന്ന് പോലീസിനോട് നിർദേശിക്കുന്ന സാഹചര്യം അതീവ ആശങ്കാജനകമാണ് എന്ന് BJP സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ്. ആരോപണവിധേയർ തന്നെ അന്വേഷണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന അവസ്ഥ നീതിയുടെ അടിസ്ഥാന തത്വങ്ങൾക്കു വിരുദ്ധമാണ്.പിടിച്ചെടുത്ത രേഖകളിലെ പേരുകൾ സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ, വീണ്ടും പ്രാഥമിക അന്വേഷണം നടത്തി കേസ് ദുർബലപ്പെടുത്തുകയല്ല വേണ്ടത്. സ്വതന്ത്രവും നിയമാനുസൃതവുമായ അന്വേഷണം നടക്കണം.ആരെയാണ് സംരക്ഷിക്കാൻ ഈ നീക്കം? കേരളത്തിലെ ജനങ്ങൾ ചോദിക്കുന്നുവെന്നുംബിജെപി സംസ്ഥാന ഉപാധ്യക്ഷൻഅഡ്വ. ഷോൺ ജോർജ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *