കോട്ടയം: 2027 ഏപ്രിൽ 8 മുതൽ 11 വരെ കോട്ടയത്തു വച്ചു നടക്കുന്ന ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ സമ്മേളനം കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന നിർവ്വാഹക സമിതിയംഗം സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ നരേഷ്കുമാർ കുന്നിയൂരിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സജീവ് സ്വാഗതം ആശംസിച്ചു . AITUC സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു, കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ സുശീലൻ , എ. ഐ.റ്റി.യു. സി ജില്ലാ പ്രസിഡൻ്റ് ഒ.പി. എ സലാം, സി.പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിമാരായ ജോൺ വി ജോസഫ് , അഡ്വ ബിനു ബോസ് , മുൻ എം.എൽ എ സി.കെ ആശ, സി.പി ഐ മണ്ഡലം സെക്രട്ടറി അഡ്വ സന്തോഷ് കേശവനാഥ്, ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ എസ് സുഗൈത കുമാരി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയും സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു.സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സി.കെ. ശശിധരൻ, അഡ്വ. വി.ബി. ബിനു എന്നിവരെ രക്ഷാധികാരികളായും, അഡ്വ. വി.കെ. സന്തോഷ് കുമാറിനെ ചെയർമാനായും, എസ്. പി. സുമോദിനെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി ജോൺ വി. ജോസഫ്,അഡ്വ. ബിനു ബോസ്,ഒ.പി.എ. സലാം,ആർ. സുശീലൻ,സി.കെ. ആശ ,ടി. എൻ . രമേശൻ ,ഹരിദാസ് ഇറവങ്കര എന്നിവരേയും ജോയിന്റ് കൺവീനർമാരായി എം.ജെ. ബെന്നി മോൻ ,എ.ഡി. അജീഷ് ,എ.എം. അഷറഫ് , പി.ഡി. മനോജ്, ഷമ്മാസ് ലത്തീഫ്, കെ.ബി ബിജു കുട്ടി , എസ്. ഹരിശങ്കർ,വി. എസ് ജോഷി , എ. ജെ അച്ചൻ കുഞ്ഞ് എന്നിവരേയും തിരഞ്ഞെടുത്തു. ഇവരടങ്ങുന്ന 501 അംഗ സംഘാടകസമിതിക്കാണ് സമ്മേളന ചുമതല നൽകിയിരിക്കുന്നത്.
ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനം കോട്ടയത്ത്; 501 അംഗ സംഘാടക സമിതി രൂപീകരിച്ചു






