Timely news thodupuzha

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വ്യാജ ക്യുആർ കോഡ് വഴി 7 ലക്ഷം തട്ടിയെടുത്തു, ആറ് പേർക്കെതിരേ കേസ്

പന്തീരാങ്കാവ്: പന്തീരാങ്കാവ് ഒളവണ്ണ ടോളിൽ വ്യാജ ക്യുആർ കോഡ് വഴി 7 ലക്ഷം രൂപ പറ്റിച്ച കേസിൽ ആറ് ജീവനക്കാർക്കെതിരേ കേസ്. വിപിൻ രജ്പുത് (23), ഉമാശങ്കർ (40), മോണ്ടി രജ്പുത്(21), ഹരിമോഹൻ (19), ശിവം(21), നവീൻസിങ് ഭഡോരിയ(24) എന്നിവരാണ് പ്രതികൾ. ഇവരിൽ ആറാം പ്രതിയായ നവീൻസിങ് ഭഡാരിയയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മറ്റു പ്രതികളെല്ലാം ജോലിയുടെ കരാർ കാലാവധി പൂർത്തിയായതിനാൽ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയിരുന്നു. ടോൾ പിരിവിൽ വലിയ ഇടിവ് കണ്ടെത്തിയതിനെത്തുടർന്ന് ടോൾ പ്ലാസയുടെ നടത്തിപ്പ് കമ്പനി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തു വന്നത്. കമ്പനിയുടെ മാനേജർ ആയ അമിത് കുമാർ ശർമയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *