തൊമ്മൻകുത്ത്: പുതിയ പാലം നിർമ്മാണം നിയമസഭയിലെ തൊടുപുഴ എം.എൽ.എയുടെ ചോദ്യവും മന്ത്രിയുടെ മറുപടിയും വിവാദമായി. നാട്ടുകാർക്ക് നൽകിയ ഉറപ്പിനു വിരുന്ധമായി കരാറുകാരനും കെ.എസ്ടിപിക്കും അനുകൂല നിലപാട് എം.എൽ.എ എടുത്തുവെന്നാണ് ആക്ഷേപം മന്ത്രിയുമായി ചർച്ച നടത്തി തടസ്സങ്ങൾ നീക്കിയെന്നാണ് എം.എൽ.എ.ശ്രീ.അപു ജോൺ ജോസഫ് പത്ര പ്രസ്താവന നടത്തിയത്. എന്നാൽ പാലം സംബന്ധിച്ച പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. എം.എൽ.എ.യുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്.ഇതോടെ തൊമ്മൻകുത്ത് നിവാസികളുടെ ആവശ്യത്തിൽ എം.എൽ.എ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് വ്യക്തമാണെന്ന് നാട്ടുകാർ ‘ ആരോപിച്ചു. ഇക്കാര്യത്തിൽ നാട്ടുകാരെ എം.എൽ.എ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപമുണ്ട്. ചപ്പാത്ത് പൊളിക്കാതെ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിനാളുകൾ ഒപ്പിട്ട നിവേദനം എം.എൽ എ യ്ക്ക് നൽകിയിരുന്നു.ഇതിനെത്തുടർന്ന് കഴിഞ്ഞ ജൂലൈ 14ന് യോഗം ചേർന്നു. ജില്ലാ പ്രാദേശിക ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ചപ്പാത്ത് പൊളിച്ചാൽ ഇത് വഴി ബസ് സർവീസുകൾ നിലയ്ക്കുമെന്നും പെർമിറ്റ് റദ്ദാകുമെന്നും യാത്രാക്ലേശം രൂക്ഷമാകുമെന്നും നിവേദനത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യം ന്യായമാണെന്ന് എം.എൽ.എ യോഗത്തിൽ അറിയിച്ചതായി മിനിറ്റ് സ്പുറത്ത് വന്നിരുന്നു. ചപ്പാത്ത് പൊളിക്കാതെ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ന്യായമാണെന്നും എം.എൽ.എ. വ്യക്തമാക്കി.ഇതിന് പ്രൊപോസൽ തയ്യാറാക്കി അനുമതിക്കായി വനംവകുപ്പിൻ്റെ പരിവേഷ് പോർട്ടലിൽ സമർപ്പിക്കുവാനും നിർദ്ദേശിച്ചിരുന്നുവത്രെ. എന്നാൽ പിന്നീട് കാരണം വ്യക്തമാക്കാതെ യോഗ തീരുമാനം അട്ടിമറിക്കപ്പെട്ടു.മന്ത്രിയുമായി ചർച്ച നടത്തിയെന്നും ചപ്പാത്ത് പൊളിച്ച് പാലം ഉടൻ നിർമ്മിക്കുമെന്നും പത്രകുറിപ്പ് ഇറക്കിയത് പ്രതിഷേധാർഹമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മന്ത്രിയുമായി ചർച്ച നടത്താതെ കരാറുകാരൻ്റെയും കെ.എസ്.ടി.പിയുടെയും സമ്മർദ്ദത്തിനു വഴങ്ങിയതായി അവർ ആരോപിച്ചു വൈകിയ വേളയിലെങ്കിലും നാട്ടുകാരുടെ ന്യായമായ ആവശ്യങ്ങൾക്കായി എം.എൽ.എ നിലകൊള്ളണമെന്ന് അവർ ആവശ്യപ്പെട്ടു.
തൊമ്മൻകുത്ത് പാലം നിർമ്മാണം: എം.എൽ.എയുടെ ചോദ്യവും മന്ത്രിയുടെ മറുപടിയും വിവാദത്തിൽ; നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം





