മുതലക്കോടം: ഹോളി ഫാമിലി ആശുപത്രിയിൽ ആരംഭിക്കുന്ന അഡ്വാൻസ്ഡ് സെന്റർ ഫോർ ഗ്യാസ്‌ട്രോഎൻട്രോളജിയുടെ ഉദ്ഘാടനവും ആശീർവാദകർമവും നവംബർ 2 തിങ്കളാഴ്ച രാവിലെ 10.30ന് നടക്കും. തൊടുപുഴ എംഎൽഎയും കേരള സർക്കാർ ചീഫ് വിപ്പുമായ ശ്രീ.അപു ജോൺ ജോസഫ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. കോതമംഗലം രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പുതിയ ബ്ലോക്കിന്റെ ആശീർവാദകർമം നിർവഹിക്കും.
മാനേജരും പ്രൊവിൻഷ്യൽ സുപ്പീരിയറുമായ റവ. സിസ്റ്റർ ലിസി മാത്യു തെക്കേക്കുറ്റ് അധ്യക്ഷത വഹിക്കും. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ട രോഗനിർണയവും ചികിത്സയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ആശുപത്രിയുടെ 55-ാം വാർഷികത്തോടനുബന്ധിച്ചാണ് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം വിപുലീകരിച്ച് പ്രവർത്തനമാരംഭിക്കുന്നത്.
ഹോളി ഫാമിലി ആശുപത്രിയിൽ ഗ്യാസ്‌ട്രോഎൻട്രോളജി അഡ്വാൻസ്ഡ് സെന്റർ ഉദ്ഘാടനം നവംബർ 2ന്





