കണ്ണൂർ: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ കേസിൽ ആർപിഎഫ് ഐജി ടി എം ഈശ്വര റാവു കണ്ണൂരിലെത്തി. സംഭവം ദൗർഭാഗ്യകരമാണെന്നും ഇത്തരം സംഭവരങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പ്രതിയെന്നു സംശയിക്കുന്ന ഷാറൂഖ് സെയ്‌ഫിയ്ക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
റെയിൽവേ പൊലീസ് യു പിയിൽ എത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പരിശോധന നടത്തുമെന്നാണ് വിവരം. സംഭവം ആസൂത്രിതമെന്നും പോലീസ് വിലയിരുത്തി.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും ലോഡ്ജുകളിലും പോലീസ് തെരച്ചിൽ നടത്തി. അക്രമം നടന്ന ട്രെയിനിലെ രണ്ടു ബോഗികളും കണ്ണൂർ റയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന് സമീപം നിർത്തി സീൽ ചെയ്തിരിക്കയാണ്.