Timely news thodupuzha

logo

മധുവധം; നീതി ലഭിച്ചെന്ന് പട്ടികജാതി – പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: അട്ടപ്പാടി മധുവിന്റെ കൊലപാതകത്തില്‍ നീതി ലഭിച്ചെന്ന് പട്ടികജാതി – പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികള്‍ക്ക് നിയമാനുസൃത ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കുന്നതോടെ നാലു വര്‍ഷമായി മധുവിന്റെ കുടുംബത്തിനൊപ്പം ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പോരാട്ടമാണ് വിജയിക്കുന്നതെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന ഇഛാശക്തിയോടു കൂടിയുള്ള നിലപാടുകളുടെയും നടപടികളുടെയും ഭാഗമാണ് ഈ വിധിയുണ്ടായിട്ടുള്ളത്.

ഒരു പക്ഷേ അട്ടിമറിക്കപ്പെടാവുന്ന കേസായിരുന്നത്. പക്ഷേ സര്‍ക്കാരിന്റെ ഇടപെടലുകളുടെ ഫലമായി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതയുണ്ടാകണം. അല്ലെങ്കില്‍ ഇന്ത്യയില്‍ പലയിടത്തും സംഭവിക്കുന്നത് ഇവിടെയും ആവര്‍ത്തിക്കപ്പെടും – രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *