Timely news thodupuzha

കെ ഫോൺ ഉടുമ്പന്നൂരിലും യാഥാർത്ഥ്യമായി

ഇടുക്കി: ഇന്റർനെറ്റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന കേരള ഗവൺമെന്റിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ) ഉടുമ്പന്നൂർ പഞ്ചായത്തിൽ സേവനം ലഭ്യമായിത്തുടങ്ങി.കേരള വിഷൻ ബ്രോഡ് ബാന്റിന്റെ സഹകരണത്തോടെ ഉടുമ്പന്നൂർ മെഗാ കമ്യൂണിക്കേഷൻ കേബിൾ നെറ്റ് വർക്കാണ് ഉടുമ്പന്നൂർ പഞ്ചായത്തിൽ സേവനം ലഭ്യമാക്കുന്നത്.

പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്തിലെ ആദ്യ കണക്ഷൻ ഉടുമ്പന്നൂർ കുന്നത്ത് കെ.കെ.ഷാജിക്ക് നൽകിക്കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ലതീഷ് നിർവ്വഹിച്ചു. വാർഡ് മെമ്പർ സുലൈ ഷ സലിം അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ , വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ശാന്തമ്മ ജോയി , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.എസ്. ജമാൽ , ശ്രീമോൾ ഷിജു, മെഗാ കമ്മ്യൂണിക്കേഷൻ ഉടമ പോൾ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *