വ്യാജ ലോൺ ആപ്പുകൾ സാമ്പത്തിക തട്ടിപ്പുകൾക്കും വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗത്തിനും കാരണമാകാം
തിരുവനന്തപുരം: വ്യാജ ലോൺ ആപ്പുകൾ സാമ്പത്തിക തട്ടിപ്പുകൾക്കും വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗത്തിനും കാരണമാകാമെന്നും ഇത്തരം തട്ടിപ്പുകളിൽ പ്പെടാതിരിക്കുവാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പോലീസ് അധികൃതർ അറിയിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്: സ്ഥാപനത്തിന്റെ RBI അംഗീകാരം ഉറപ്പാക്കുക. ആപ്പ് നൽകുന്ന സ്ഥാപനം RBI അംഗീകാരമുള്ള ബാങ്കോ (Bank) അല്ലെങ്കിൽ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയോ (NBFC) ആണോ എന്ന് പരിശോധിക്കുക. ആപ്പിന്റെ വിവരങ്ങൾ റിവ്യൂകളും റേറ്റിംഗുകളും ശ്രദ്ധിക്കുക. ധാരാളം നെഗറ്റീവ് റിവ്യൂകളോ വ്യാജമായതോ ആയവ ഒഴിവാക്കുക. ഡെവലപ്പർ വിവരങ്ങൾ പരിശോധിക്കുകയും, അറിയപ്പെടാത്ത …








































