Timely news thodupuzha

logo

ജമ്മു കശ്മീരിലെ ഝാജ്ജര്‍ കോട്ലിക്ക് സമീപം ബസ് കൊക്കയിലേക്ക് വീണ് ഏഴ് മരണം

കത്ര: ജമ്മുകാശ്മീരിലെ ഝാജ്ജര്‍ കോട്ലിക്ക് സമീപത്ത് വച്ച് സഞ്ചാരികളുമായി വന്ന ബസ് കൊക്കയിലേക്ക് വീണ് ഏഴ് പേർ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും മറ്റ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ബീഹാറില്‍ നിന്നുള്ള സഢ്ചാരികളുമായി അമൃത്സറിൽ നിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. വാഹനം കൊക്കയിലേക്ക് വീഴുകയായിരുന്നു.

ശ്രീനഗര്‍ ജമ്മു കശ്മീര്‍ ദേശീയപാതയില്‍ ദക്ഷിണ കാശ്മീരിന് സമീപം കഴിഞ്ഞ ആഴ്ച കൊല്‍ക്കത്തയില്‍ നിന്നും വിനോദ സഞ്ചാരികളുമായി വന്ന ബസ് തലകീഴായി മറിഞ്ഞ് അപകടമുണ്ടായി. അഞ്ചു പേര്‍ക്കായിരുന്നു അന്ന് പരിക്കേറ്റത്. ഇതിനെല്ലാം പുറമെ അമിത വേഗത്തിലെത്തിയ ട്രെക്ക് സേനാ വാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും പരിക്കു പറ്റിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *