Timely news thodupuzha

logo

മയക്കുമരുന്നിന് അടിമയായ അച്ഛൻ എട്ടുവയസുകാരിയെ കല്ലുകളും ടൈലുകളും ഉപയോ​ഗിച്ച് തലക്കടിച്ച് കൊന്നു, കുട്ടി നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി

ഇൻഡോർ: മധ്യപ്രദേശിൽ സ്വന്തം കുഞ്ഞിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന അച്ഛൻ അറസ്റ്റിൽ. നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് എട്ടുവയസുകാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ മയക്കുമരുന്നിന് അടിമയായ 37 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇവരുടെ കുടുബം കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും മകൾ നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെടുന്നത് തന്നെ അലോസരപ്പെടുത്തിയെന്നും പ്രതി പറഞ്ഞു.

ഈ പ്രശ്നത്തിൽ നിന്നും രക്ഷപ്പെടുന്നതിനാണ് താൻ മകളെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിന് മൊഴി നൽകിയെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് കുമാർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഇൻഡോറിൽ കഴിഞ്ഞ ശനിയാഴ്ച‍ രാത്രിയാണ് ഇയാൾ തൻറെ മകളെ കൊലപ്പെടുത്തുന്നത്.

നിർമാണ പ്രവർത്തനം നടന്നു കൊണ്ടിരുന്ന ഒരു കെട്ടിടത്തിലെക്ക് മകളെ വിളിച്ചുകൊണ്ടു പോയാണ് കൃത്യം നിർവഹിച്ചത്. വലിയ കല്ലുകളും ടൈലുകളും എടുത്ത് അത് വച്ച് ഇടിച്ചാണ് മകളെ കൊലപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ അമ്മ 3 വർഷങ്ങൾക്കു മുൻപ് ഇയാളെ ഉപേക്ഷിച്ച് പോയതാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *